പൂക്കള മത്സരം സംഘടിപ്പിച്ച് സലാലയിലെ കോഴിക്കോട് സൗഹൃദക്കൂട്ടം

എസ് എന്‍ കലാവേദി ഒന്നാം സ്ഥാനം നേടി

എല്ലായിടത്തും ഓണാഘോഷം പൊടിപൊടിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സൗഹൃദക്കൂട്ടം (കെ എസ് കെ സലാല ) സലാലയില്‍ പൂക്കള മത്സരം സംഘടിപ്പിച്ചു. എസ് എന്‍ കലാവേദി ഒന്നാം സ്ഥാനം നേടുകയും ചെയ്തു. കൊല്ലം പ്രവാസി കൂട്ടയ്മ രണ്ടാം സ്ഥാനവും റെഡ് സലാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികളായവര്‍ക്ക് ലുലു മാനേജര്‍ ഷൈജു എം, ജൂവല്‍, റമീസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സോണിയ ജോബിസ്, രാജ് കുമാര്‍, അബ്ദുള്‍ നാസര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. കെ എസ് കെ പ്രസിഡന്റ് ഫിറോസ് കുറ്റ്യാടി, ജനറല്‍ സെക്രട്ടറി എ പി കരുണന്‍, മധു വടകര, പ്രജിത്ത് പയ്യോളി, ദിപക് എന്‍ എസ്, ഹാരിസ് മഷൂര്‍ തങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlight: KSK Salalah has organized a Pookkalam competition as part of its Onam celebrations, encouraging community participation and showcasing traditional floral artistry.

To advertise here,contact us