ഡിജിറ്റൽ, സമൂഹമാധ്യമ പാറ്റ്ഫോമുകൾ നിർബന്ധമായും ലൈസൻസ് നേടണം; മുന്നറിയിപ്പുമായി ഒമാൻ

രാജ്യത്തിന്റെ മാധ്യമ നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായാണ് ഈ ഭേദഗതി.

ഒമാനിൽ ഡിജിറ്റൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക്‌ നിർബന്ധമായും ലൈസൻസുകൾ നേടണമെന്ന് ഇൻഫർമേഷൻ മന്ത്രാലയം. വാർത്താ സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ആവശ്യമായ മാധ്യമ ലൈസൻസുകൾ നേടണമെന്ന് വിജ്ഞാപനമിറാക്കി ഒമാൻ സുൽത്താനേറ്റ്.

മാധ്യമ പ്രവർത്തകർ, വാർത്താ അക്കൗണ്ടുകളുടെ നടത്തിപ്പുകാർ, ഇലക്ട്രോണിക് ചാനലുകൾ, ലൈസൻസുള്ള മാധ്യമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർ എന്നിവർക്ക്‌ ആവശ്യമായ ലൈസൻസിംഗ് നടപടിക്രമങ്ങൾ ഉടനടി പൂർത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. മാധ്യമ മേഖലയെ നിയന്ത്രിക്കുന്നതിനും പ്രൊഫഷണൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ നിയമങ്ങളുമായി പൊരുത്തപ്പെടുത്തൽ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. രാജ്യത്തിന്റെ മാധ്യമ നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായാണ് ഈ ഭേദഗതി.

നിയമപരമായി അംഗീകാരം നേടാതെ മാധ്യമ പ്രവർത്തനം നടത്തുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു. മാധ്യമ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ലൈസൻസ് നേടുവാൻ ആഗ്രഹിക്കുന്നവർക്കായി, ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ പ്രസ് ആൻഡ് മീഡിയ ലൈസൻസിംഗ് വകുപ്പ്, മീഡിയ ആക്ടിവിറ്റി വകുപ്പ്, ആർട്ടിസ്റ്റിക് വർക്ക്സ് ലൈസൻസിങ് വകുപ്പ് എന്നീ കോൺടാക്റ്റ് ചാനലുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.

Content Highlights: Omani authorities have mandated that digital and social media platforms secure official licenses to operate legally. The warning underlines the importance of adhering to regulations to maintain transparency, accountability, and lawful operation within the country’s online space.

To advertise here,contact us