നാല് പതിറ്റാണ്ടോളം ഒമാൻ മണ്ണിൽ പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ശ്രീകണ്ഠാപുരം ഒമാൻ ചാപ്റ്ററിന്റെ മാർഗദർശിയും പൊതുപ്രവർത്തകനുമായ അബ്ദുള്ള അക്കരമ്മലിന് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. അൽ ഖുവൈറിൽ നടന്ന ചടങ്ങിൽ എസ്എംസിസി ഭാരവാഹികളും സുഹൃത്തുക്കളും പങ്കെടുത്തു.
റഫീഖ് അക്കരമ്മൽ,നാസർ ശ്രീകണ്ടാപുരം, വിപി ഷാഫി, മുഹമ്മദ് വിപി, ശർബാസ് എന്നിവർ അബ്ദുള്ളയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലെ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു സ്നേഹോപഹാരവും നൽകി. ഒമാനിൽ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും അബ്ദുള്ള നന്ദി രേഖപ്പെടുത്തി.
Content Highlights: An expatriate in Oman has been given a farewell as they prepare to return to their home country. The gesture reflects appreciation and respect for the individual’s contributions while living abroad.