ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ

മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും മണല്‍ക്കാറ്റും ശക്തമാകും

ഒമാന്റെ വിവിധ ഭാഗങ്ങളിള്‍ കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, വടക്ക്, തെക്ക് അല്‍ ബത്തിന, അല്‍ ദഖിലിയ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യത. കുറച്ച് ദിവസത്തേക്ക് സമാന കാലാവസ്ഥ തുടരമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും മണല്‍ക്കാറ്റും ശക്തമാകും. ഇത് ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടല്‍ തീരങ്ങളിലും മുസന്ദത്തിലും ഒമാന്‍ കടലിലും രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്.

Content Highlights: Oman officials have issued warnings for strong winds affecting various regions. Residents are advised to take precautions and stay safe amid the weather alert.

To advertise here,contact us