കുവൈറ്റ് തുറമുഖത്ത് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് യുഎസ് സേന തള്ളി; തുറന്നുപറച്ചിലുമായി സൈനികന്‍

കുവൈറ്റിലുള്ള ഷുഐബ തുറമുഖത്ത് ഡ്രോണാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പും സൈന്യം നിരന്തരം തള്ളിയെന്ന് സൈനികന്‍ ആരോപിക്കുന്നു

ഇറാന്റെ ആക്രമണങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി അമേരിക്കന്‍ സൈനികന്‍. ഇറാനിലെ അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധത്തിന് മുന്നോടിയായി ലഭിച്ച മുന്നറിയിപ്പുകള്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നും വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കിയില്ലെന്നും കുവൈറ്റിലെ ഇറാന്‍ ഡ്രോണാക്രമണത്തില്‍ മാരകമായി പരിക്കേറ്റ അമേരിക്കന്‍ സൈനികന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Senate Armed Services കമ്മിറ്റിക്ക് സൈനികന്‍ നല്‍കിയ 14 പേജുള്ള പരാതിയിലാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങി 48 മണിക്കൂറിനുള്ളില്‍ തന്നെ ഇറാന്റെ ഏകപക്ഷീയമായ ആക്രമണമുണ്ടായ സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആക്രമണത്തില്‍ ആറ് സര്‍വീസ് അംഗങ്ങള്‍ കൊല്ലപ്പെടുകയും 12ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.

കുവൈറ്റിലുള്ള ഷുഐബ തുറമുഖത്ത് ഡ്രോണാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പും സൈന്യം നിരന്തരം തള്ളിയെന്ന് ആരോപിക്കുന്നു. ഈ സ്ഥലത്ത് ഡോക്ടറോ വൈദ്യസഹായമോ ഉണ്ടായിരുന്നില്ലെന്നും ഒരു ആംബുലന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സൈനികന്‍ ആരോപിക്കുന്നു. മതിയായ വൈദ്യസഹായമുണ്ടായിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസസമയം ഷുഐബ തുറമുഖത്തിലെ ആക്രമണത്തില്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും ഇതുവരെയും കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയില്ല.

Content Highlights: US forces have dismissed warnings of a potential incident on a port in Kuwait. A US soldier has come forward with details, bringing fresh attention to the security situation.

To advertise here,contact us