കുട്ടികളെക്കൊണ്ടുള്ള ബാലവേല തടയുക ലക്ഷ്യം; 'റിപ്പോർട്ട് മി' സേവനം ആരംഭിച്ച് കുവെെറ്റ്

'റിപ്പോർട്ട് മി' എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സേവനത്തിലൂടെ തൊഴിൽ നിയമ ലംഘനങ്ങൾ, കുട്ടികളെക്കൊണ്ട് നിയമ വിരുദ്ധമായി ബാലവേല ചെയ്യിപ്പിക്കുന്നതും എല്ലാം പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും

കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നതും മറ്റ് തൊഴിൽ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്യാൻ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ച് കുവെെറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 'റിപ്പോർട്ട് മി' എന്നതാണ് അതോറിറ്റിയുടെ പുതിയ സേവനത്തിൻ്റെ പേര്. കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നതും മറ്റും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ പുതിയ സംവിധാനം രൂപപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

കുട്ടികളെക്കൊണ്ട് നിയമ വിരുദ്ധമായി ബാലവേല ചെയ്യിപ്പിക്കുന്നതുമെല്ലാം എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ഇതിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളാണ് നിയമലംഘനങ്ങൾ നടത്തുന്നതെന്ന് കണ്ടെത്താൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും തൊഴിലിടങ്ങളിൽ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നത് തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. പൊതുജനങ്ങൾ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ കുട്ടികളെ കണ്ടാൽ ഉടൻ തന്നെ 'റിപ്പോട്ട് മി' എന്ന സേവനത്തിലൂടെ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ മറ്റ് തൊഴിൽ നിയമ ലംഘനങ്ങളും ഇതിൽ റിപ്പോർട്ട് ചെയ്യാൻ പറ്റും.

Content Highlight: Kuwait has launched the “Report Me” service through the Sahel app to allow residents to report cases involving child labour to the authorities

To advertise here,contact us