കുവൈറ്റിൽ ഓൺലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങൾ

സ്വന്തം വെബ്‌സൈറ്റുകളും ഓര്‍ഡറിങ് ആപ്പുകളും ഉപയോഗിച്ച് തങ്ങളുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന റസ്റ്റോറന്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമല്ല

ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈറ്റ്. ഉപഭോക്താക്കളെയും വ്യവസായ മേഖലയെയും ബന്ധിപ്പിക്കുന്ന തേഡ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ ഒന്ന് മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും എന്ന് അധികൃതര്‍ അറിയിച്ചു.

ഡെലിവറി വ്യവയാസ മേഖലയെ നിയന്ത്രിക്കുന്നതിനാണ് പുതിയ നീക്കം. സ്വന്തം വെബ്‌സൈറ്റുകളും ഓര്‍ഡറിങ് ആപ്പുകളും ഉപയോഗിച്ച് തങ്ങളുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന റസ്റ്റോറന്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമല്ല എന്നും അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ക്കുള്ള ഡെലിവറി ഫീസ് ഒരു കുവെത്തി ദിനാറില്‍ കൂടാന്‍ പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന കമ്മീഷന്‍ പത്ത് ശതമാനം മുതല്‍ പതിനേഴ് ശതമാനം വരെയാകും. പ്രവര്‍ത്തന ഫീസ്, പ്രോസസിങ് ഫീസ്, മറ്റ് അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ തുടങ്ങിയ പേരുകളില്‍ അധിക തുകകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കരുത് എന്നും പുതിയ നിയമപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു.

Content Highlight: Kuwait has introduced new regulations for online delivery platforms, including limits on delivery fees and commissions, while setting new operational and competition standards for the sector.

To advertise here,contact us