കുവൈറ്റിലെ താമസക്കാർ തിരക്കിട്ട് ബാങ്കിലെ പണം പിൻവലിക്കുന്നുവെന്ന വാർത്ത തെറ്റെന്ന് അധികൃതർ

പണം സുരക്ഷിതമായിരിക്കില്ലെന്ന ആശങ്കയില്‍ ആരും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നില്ല

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ താമസക്കാര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനും നിക്ഷേപങ്ങള്‍ മാറ്റാനും തിരക്കുകൂട്ടുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാങ്കുകളിലും എടിഎമ്മുകളിലും സാധാരണ ദിവസങ്ങളിലെ തിരക്ക് മാത്രമാണ് അനുഭവപ്പെടുന്നത്. പണം സുരക്ഷിതമായിരിക്കില്ലെന്ന ആശങ്കയില്‍ ആരും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നില്ല.

കുവൈറ്റിന്റെ സാമ്പത്തിക ഭദ്രതയിലും ബാങ്കിംഗ് മേഖലയിലുമുള്ള വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്നും അധികൃതര്‍ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ വിശ്വസിച്ച് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ക്ക് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും കുവൈത്തില്‍ ജനജീവിതം സാധാരണ നിലയില്‍ തുടരുകയാണ്.

Content Highlights: Kuwait authorities clarify that reports of residents rushing to withdraw money from banks are false, urging the public not to believe rumours.

To advertise here,contact us