ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ; 47 ഡ്രോണുകളും 22 മിസൈലുകളും തകർത്ത് യുഎഇ

ഇറാന്‍ ആക്രമണത്തില്‍ യുഎഇയില്‍ പരിക്കേറ്റവരുടെ എണ്ണം 203 ആയി

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാക്കി ഇറാന്‍. അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റു. 47 ഡ്രോണുകളും 22 മിസൈലുകളുമാണ് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിലും തീപിടുത്തമുണ്ടായി.

തുടര്‍ച്ചയായ 35-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം തുടരുകയാണ് ഇറാന്‍. അബുദാബില്‍ രണ്ടിടത്താണ് ഇന്ന് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും അജ്ബാനില്‍ മിസൈല്‍ അവശിഷ്ടം വീണ് 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും ഏഴ് ആളുകള്‍ നേപ്പാള്‍ സ്വദേശികളുമാണ്. ഹബ്ഷാന്‍ ഗ്യാസ് കേന്ദ്രത്തിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് തീപിടുത്തമുണ്ടായി.

ഇറാന്‍ ആക്രമണത്തില്‍ യുഎഇയില്‍ പരിക്കേറ്റവരുടെ എണ്ണം 203 ആയി. കുവൈറ്റിനെ ലഭ്യമാക്കിയും ഇറാന്‍ ഇന്നും ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണത്തില്‍ മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കില്ലെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ വിവിധ മേഖലകളിലേക്കും ഇറാന്‍ മിസൈലുകളും ഡ്രണുകളും അയച്ചു. നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ബഹ്‌റൈനിലും പുലര്‍ച്ചെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Content Highlights: Iran escalates attacks against Gulf countries as the UAE intercepts and destroys 47 drones and 22 missiles, heightening tensions across the Middle East.

To advertise here,contact us