ഗോള്‍ഡന്‍ വീസ ഉടമകള്‍ക്ക് പ്രത്യക ആനുകൂല്യവുമായി യുഎഇ ഭരണകൂടം

ഗാേള്‍ഡന്‍ വീസ ഉടമകളുടെ ജീവിത പങ്കാളി, മക്കള്‍ എന്നിവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഗോള്‍ഡന്‍ വീസ ഉടമകള്‍ക്ക് പ്രത്യക ആനുകൂല്യവുമായി യുഎഇ ഭരണകൂടം. വിദേശത്തുവച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലും ഗോള്‍ഡന്‍ വീസയുള്ളവര്‍ക്ക് യുഎഇയിലേക്കു തിരിച്ചുവരാന്‍ 30 മിനിറ്റിനകം സൗജന്യ റിട്ടേണ്‍ പെര്‍മിറ്റ് നല്‍കുന്നതാണ് പുതിയ പദ്ധതി.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലും ഗോള്‍ഡന്‍ വീസയുള്ളവര്‍ക്ക് യുഎഇയിലേക്കു തിരിച്ചുവരാന്‍ 30 മിനിറ്റിനകം സൗജന്യ റിട്ടേണ്‍ പെര്‍മിറ്റ് നല്‍കുന്ന പദ്ധതിയാണ് വിദേശകാര്യമന്ത്രാലം പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലും പ്രത്യേക പെര്‍മിറ്റ് ഉപയോഗിച്ച് ഒരു തവണ യുഎഇയിലേക്ക് വരാനാകും.

അതേസമയം ഈ പെര്‍മിറ്റ് ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലേക്കു യാത്രാ ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. ഗാേള്‍ഡന്‍ വീസ ഉടമകളുടെ ജീവിത പങ്കാളി, മക്കള്‍ എന്നിവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

യുഎഇ പാസ് ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് ഐസിപി വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ റിട്ടേണ്‍ പെര്‍മിറ്റ് അപേക്ഷിക്കാം. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഗോള്‍ഡന്‍ വീസ വിശദാംശങ്ങള്‍, ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിച്ച് അര മണിക്കൂറിനകം നല്‍കുന്ന റിട്ടേണ്‍ പെര്‍മിറ്റിന് 7 ദിവസമായിരിക്കും കാലപരിധി. ഇതിനകം യുഎഇയില്‍ തിരിച്ചെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അടിയന്തിര സഹായത്തിനു അതാതു രാജ്യങ്ങളിലെ യുഎഇ എംബസികളെയോ കോണ്‍സുലേറ്റിനെയോ സമീപിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

To advertise here,contact us