ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം 2026-2027 വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനം നടന്നു. യുവജന സഖ്യം പ്രസിഡന്റ് അനീഷ് സാമൂവേൽ ജോൺ അച്ഛന്റെ അധ്യക്ഷതയിൽ കൂടിയ യോഗം, ഐഎംഎസി ബിഎംസി ഗ്രൂപ്പ് ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതരാത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. യുവജന സഖ്യം വൈസ് പ്രസിഡന്റ് ബിജിൻ എബ്രഹാം സ്വാഗതം ആശംസിച്ചു. സെക്രട്ടറി ബിവിൻ വർഗീസ് 2026-2027 പ്രവർത്തന വർഷത്തെ ഇയർ പ്ലാൻ അവതരിപ്പിച്ചു.
തുടർന്ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷ തൈയ്യ് വിതരണവും നടത്തി. ബെൻസി കെ സാം, ജെയിംസ് ബേബി എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറര്‍ ഷിംസി അനീഷ്, യുവജന സഖ്യം കമ്മിറ്റി അംഗങ്ങൾ, സഖ്യം അംഗങ്ങൾ, ഇടവക ചുമതലക്കാർ എന്നിവർ സന്നിഹിതരായിരുന്നു. യുവജന സഖ്യം ജോയിന്റ് സെക്രട്ടറി ബിൻസി ജോയ് വന്നു കൂടിയ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
Content Highlights: The Bahrain St. Paul’s Mar Thoma Youth League officially inaugurated its new activities, marking the beginning of its latest organizational initiatives. The event was attended by members and community representatives, highlighting plans for upcoming youth-oriented programs and community engagement.