കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള റിഫാ ഏരിയ സമ്മേളനം പ്രൗഢ ഗംഭീരമായി നടന്നു. മാമീർ ഗ്രാൻഡ് റസ്റ്റോറന്റ് ഹാൾ പ്രൊഫ. വി സാംബശിവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ മജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി സാജൻ നായർ സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെപിഎ സെക്രട്ടറി അനിൽകുമാറിനും കൈമാറി.
തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനു കെപിഎ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ മജു വർഗീസ് എന്നിവർ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സുരേഷ് ഉണ്ണിത്താനെയും സാജൻ നായരെയും തിരഞ്ഞെടുത്തതായി മജു വര്ഗീസ് പ്രഖ്യാപിച്ചു.
Content Highlights: The Riffa Area committee of the Kollam Pravasi Association has announced its new office bearers. The new leadership is expected to strengthen community engagement and coordinate various welfare and cultural programs for expatriates.