ബഹ്റൈനില്‍ വാണിജ്യ കടബാധ്യത കേസുകളില്‍പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കാലാവധി വര്‍ദ്ധിപ്പിക്കാന്‍ ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നു. കടം തിരിച്ചുപിടിക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രാവിലക്ക് പല തവണകളായി പുതുക്കാനും പുതിയ നിയമ ഭേദഗതിയിലൂടെ കഴിയും.
ബഹ്റൈനില്‍ സിവിലും വാണിജ്യവും സംബന്ധിച്ച കടബാധ്യത കേസുകളില്‍ യാത്രാവിലക്കിന്റെ കാലാവധി ഒമ്പത് മാസത്തില്‍ നിന്ന് മൂന്ന് വര്‍ഷം വരെ നീട്ടാനാണ് ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നത്. പുതിയ ഭേദഗതിക്ക് നിയമകാര്യ കമ്മിറ്റിയുടെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. കടം വാങ്ങിയവര്‍ രാജ്യം വിടുന്നത് തടയാനും കടം നല്‍കിയവര്‍ക്ക് പണം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാനുമാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
കോടതി വിധികള്‍ നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമപ്രകാരം വിദേശികളുടെ യാത്രാവിലക്ക് തുടരേണ്ടതുണ്ടെങ്കില്‍ അത് എത്ര തവണ വേണമെങ്കിലും നീട്ടാന്‍ അധികൃതര്‍ക്ക് കഴിയും. കൂടാതെ ചില കേസുകളില്‍ വിസ റദ്ദാക്കല്‍ പോലുള്ള നടപടികള്‍ നിയന്ത്രിക്കാനും അവകാശമുണ്ടാകും.
യാത്രാവിലക്കോ നാടുകടത്തലോ എന്നതില്‍ ഏതിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് തീരുമാനിക്കാന്‍ പ്രത്യേക ജഡ്ജിമാരുടെ സമിതി രൂപീകരിക്കും. ഇവരുടെ തീരുമാനത്തിനെതിരെ 7 ദിവസത്തിനുള്ളില്‍ ഹൈ സിവില്‍ കോടതിയില്‍ അപ്പീല്‍ നല്കാന് കഴിയും. കോടതി വിധികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായികൂടിയാണ് പുതിയ നിയമ ഭേദഗതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Bahrain is preparing to expand travel bans on individuals facing commercial debt-related legal cases. The move aims to enhance debt recovery mechanisms and ensure stricter financial compliance within the country.