സെന്റ് മേരീസ് കത്തീഡ്രലിൽ കാതോലിക്ക ദിനം ആഘോഷിച്ചു

വിളംബരജാഥ, പതാക ഉയർത്തൽ, കാതോലിക്ക ദിന പ്രതിജ്ഞ എന്നിവയും ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ നല്‍കിയ കാതോലിക്ക ദിന സന്ദേശവും നടന്നു

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കദിനാഘോഷം മാർച്ച് 27 വെള്ളിയാഴ്ച്ച രാവിലെ 6.00 മണി മുതൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ആഘോഷിച്ചു. വിളംബരജാഥ, പതാക ഉയർത്തൽ, കാതോലിക്ക ദിന പ്രതിജ്ഞ എന്നിവയും ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ നല്‍കിയ കാതോലിക്ക ദിന സന്ദേശവും നടന്നു. സഹ വികാരി റവ. ഫാദര്‍ തോമസ്സുകുട്ടി പി. എന്‍., ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി എബി കുരുവിള, മലങ്കര അസ്സോസിയേഷന്‍ അംഗങ്ങള്‍, കത്തീഡ്രല്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Content Highlights: Catholic Day was celebrated at St. Mary’s Cathedral with various religious and community programs attended by devotees

To advertise here,contact us