കണ്ണൂർ സ്വദേശി മനാമയിൽ കുഴഞ്ഞു വീണ് മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ബഹ്‌റൈൻ കെ എം സി സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു

കണ്ണൂർ സ്വദേശി മനാമയിൽ കുഴഞ്ഞു വീണ് മരിച്ചു. മുണ്ടയാട് സ്വദേശി ഗഫൂർ മണ്ണമ്പത്ത് ആണ് നിര്യാതനായത്. 47 വയസായിരുന്നു. മനാമയിൽ ഇലക്ട്രോണിക് ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് ഉച്ചയ്ക്ക് മനാമ സൂഖിലൂടെ നടന്നു വരുമ്പോഴാണ് സംഭവം. മൃതദേഹം സൽമാനിയ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ബഹ്‌റൈൻ കെ എം സി സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Content Highlights: Kannur native collapses and dies in Manama

To advertise here,contact us