ക്ലാസ്‌മേറ്റ്‌സിൽ മുരളിയാകേണ്ടിയിരുന്നത് ചാക്കോച്ചൻ; നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി നടൻ

'ചെയ്യണമെന്ന് ആ​ഗ്രഹിച്ചിട്ടും എനിക്ക് ചെയ്യാൻ പറ്റാതെ പോയ പടമാണ് 'ക്ലാസ്മേറ്റ്സ്'.നരേൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടി ഇരുന്നത്'

Kunchacko Boban

സംവിധായകൻ ലാൽ ജോസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'ക്ലാസ്‌മേറ്റ്‌സ്'. മലയാളത്തിലെ മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായിരുന്നു ക്ലാസ്‌മേറ്റ്‌സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യാ മാധവൻ, ബാലചന്ദ്രമേനോൻ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. നരേൻ ആയിരുന്നു മുരളിയായി അഭിനയിച്ചത്. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് കുഞ്ചാക്കോ ബോബനെ ആയിരുന്നു.

ക്ലാസ്‌മേറ്റ്‌സ് ചെയ്യാൻ കഴിയാതിരുന്നത് ഇന്നും സങ്കടമാണെന്ന് നടൻ പറയുന്നു. ചിത്രം ചെയ്യാൻ കഴിയാതെ പോയതിന്റെ കാരണവും ചാക്കോച്ചൻ വ്യക്തമാകുന്നുണ്ട്. പുതിയ ചിത്രമായ 'ഹെയ്ൽ മേരി'യുടെ പ്രൊമോഷന്റെ ഭാ​ഗമായി രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

'എനിക്ക് കൺവിൻസ് ആകാതെ പോയ സിനിമകളുണ്ട്. അവർ പറയുമ്പോൾ ഞാനെടുക്കുന്ന തീരുമാനം തെറ്റായിരിക്കും. അങ്ങനെ വിചാരിച്ച് ചെയ്ത സിനിമകളുമുണ്ട്. ചെയ്യണമെന്ന് ആ​ഗ്രഹിച്ചിട്ടും എനിക്ക് ചെയ്യാൻ പറ്റാതെ പോയ പടമാണ് 'ക്ലാസ്മേറ്റ്സ്'. അന്നൊരു സ്റ്റേജ് ഷോ വന്നതു കൊണ്ടാണ് ആ സിനിമ മിസ് ആയത്.യൂറോപ്പിൽ രണ്ട് മൂന്ന് ഇവന്റുകളുണ്ടായിരുന്നു.

പിന്നെ രണ്ട് മൂന്ന് പ്രാവശ്യം 'ക്ലാസ്മേറ്റ്സി'ന്റെ ഡേറ്റും മാറി. അങ്ങനെ വന്നതു കൊണ്ട് ചെയ്യാൻ പറ്റാതെ പോയതാണ്. അതിൽ നരേൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടി ഇരുന്നത്. പക്ഷേ അത് ചെയ്യാത്തതു കൊണ്ട് എനിക്ക് ലാലുവിന്റെ (ലാൽ ജോസ്) കൂടെ 'എൽസമ്മ എന്ന ആൺകുട്ടി', 'പുള്ളി പുലികളും ആട്ടിൻകുട്ടി'യും തുടങ്ങിയ സിനിമകളിലൊക്കെ പ്രവർത്തിക്കാൻ പറ്റി".- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Content Highlights: Kunchacko Boban reveals why he missed the opportunity to play Murali in Lal Jose's popular Malayalam film Classmates. The actor shares the reason behind missing out on the role in the much-loved campus drama.

To advertise here,contact us