'കാരവാൻ ഉണ്ടായിട്ടും തെങ്ങിൻചുവട്ടിൽ കിടന്ന് ഉറങ്ങി, പ്രണവിനെക്കുറിച്ച് പറയുന്നത് തള്ളല്ല,' ജിബിൻ ഗോപിനാഥ്‌

'കംഫർട്ടബിളായ ആളുകൾക്കിടയിൽ പ്രണവ് നല്ല കൂട്ടുകാരനാണ്'; ജിബിൻ പറയുന്നു

Gibin Gopinath

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് മോഹൻലാലിന്റേത്. അച്ഛന്റെ ചുവടുപിടിച്ച് മകൻ പ്രണവ് ആയിരുന്നു ആദ്യം സിനിമയിൽ എത്തിയത്. എന്നാൽ സിനിമയേക്കാൾ പ്രണവിന്റെ താല്പര്യം യാത്രകളോടാണ്. വിവിധ രാജ്യങ്ങളിൽ സാധാരണ ഒരു സഞ്ചാരിയെ പോലെ കഴിയുന്ന പ്രണവിനെ തന്റെ സിനിമകളുടെ ജയപരാജയങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ലെന്നതാണ് വാസ്തവം. ഇപ്പോഴിതാഡിയസ് ഈറെയില്‍ പ്രണവിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് നടന്‍ ജിബിന്‍ ഗോപിനാഥ്.

പ്രണവ് ഇൻട്രോവേർട്ടാണെന്ന ധാരണ തെറ്റാണെന്നും അടുത്തറിയുന്നവർക്കിടയിൽ വളരെ സൗഹൃദപരമായ വ്യക്തിയാണ് അദ്ദേഹമെന്നും ജിബിൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ കാരവാൻ ഉണ്ടായിട്ടും തെങ്ങിൻചുവട്ടിൽ കിടന്നുറങ്ങിയ പ്രണവിന്റെ അനുഭവവും താരം പങ്കുവെച്ചു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിനെക്കുറിച്ച് ജിബിന്‍ സംസാരിച്ചത്.

'ഓരോ അഭിമുഖങ്ങളില്‍ പ്രണവിനെ കുറിച്ച് ആളുകള്‍ പറയുന്നത് എല്ലാവര്‍ക്കും ട്രോളാണ്. തള്ളാണ് എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ ശരിക്കും പുള്ളി അങ്ങനെയാണ്. ഒരു ദിവസം ക്ലൈമാക്‌സ് ഷൂട്ട് നടക്കുകയാണ്. അന്ന് രാത്രി സമയത്ത് അദ്ദേഹത്തിന് ഷോട്ടില്ലായിരുന്നു. പ്രണവിനെ കാണാത്തതു കൊണ്ട് നോക്കിയപ്പോള്‍ ആര്‍ട്ടിന്റെ സാധനങ്ങളെല്ലാം കൊണ്ടിട്ട തെങ്ങിന്റെ മൂട്ടില്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. തൊട്ടപ്പുറത്ത് കാരവാന്‍ ഉണ്ട്. പക്ഷെ പുള്ളിയ്ക്ക് അത് വേണ്ട. പുറത്ത് എവിടെയെങ്കിലും പോയി കിടന്നുറങ്ങുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്.

പ്രണവിനെപ്പറ്റിയുള്ള ധാരണയൊക്കെ മാറിയത് ആ സിനിമയോടെയാണ്. എല്ലാവരും പറയും പ്രണവ് ഇന്‍ട്രോവെര്‍ട്ട് ആണെന്ന്. എന്നാല്‍ ഒരിക്കലും അങ്ങനെയല്ല. പുള്ളിയ്ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആള്‍ക്കാരുടെ ഇടയില്‍ ഭയങ്കര ചില്‍ ആയിട്ടുള്ള നല്ല കൂട്ടുകാരനാണ് അദ്ദേഹം. പുള്ളി യാത്ര പോയ കാര്യങ്ങളും മറ്റും എന്റെയടുത്ത് സംസാരിച്ചിട്ടുണ്ട്. യാത്രകളെപ്പറ്റി സംസാരിക്കാനാണ് പ്രണവിന് ഏറ്റവും കൂടുതല്‍ ഇഷ്ടം; ജിബിൻ ഗോപിനാഥ്‌ പറഞ്ഞു.

Content Highlights: Jibin recalls an interesting incident involving actor Pranav Mohanlal during a film shoot. Despite having a caravan nearby, Pranav reportedly chose to sleep at the base of a coconut tree, highlighting his simple approach to life on film sets.

To advertise here,contact us