'ഫോണ്‍ നഷ്ടപ്പെട്ടു', വിജയ് ദേവരകൊണ്ടയെ പ്രാങ്കി ദുല്‍ഖര്‍; വൈറലായി വീഡിയോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'ആകാശംലോ ഒക്ക താര'യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

തന്റെ പ്രിയപ്പെട്ട സുഹൃത്താണ് വിജയ് ദേവരകൊണ്ടയെന്ന് പല സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദുല്‍ഖര്‍ വിജയ്‌യെ വിളിച്ച് പ്രാങ്ക് ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'ആകാശംലോ ഒക്ക താര'യുടെ പ്രാമോഷന്റെ ഭാഗമായി കുട്ടികള്‍ക്കൊപ്പമിരുന്ന് പ്രാങ്ക് ചെയ്യുന്ന ദുല്‍ഖറിന്റെ വിഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.

വിജയ്‌യെ കോള്‍ ചെയ്ത് ഉടന്‍ തന്നെ 'ഡിക്യു വാട്ട്‌സാപ്പ്' എന്നു പറഞ്ഞ് വിജയ് ദേവരകൊണ്ട ഫോണ്‍ എടുക്കുന്നുണ്ട്. ഫോണില്‍ പെണ്‍കുട്ടിയാണ് സംസാരിക്കുന്നത്. റോഡില്‍ നിന്നും ഈ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നും എമര്‍ജന്‍സി കോണ്ടാക്ടില്‍ ഈ നമ്പര്‍ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും പെണ്‍കുട്ടി ദേവരകൊണ്ടയോട് പറയുന്നു. ദുല്‍ഖറിന് യഥാര്‍ഥത്തില്‍ ഫോണ്‍ നഷ്ടപ്പെട്ട് പോയെന്നു തന്നെയാണ് വിജയ് ദേവരകൊണ്ടയും വിചാരിക്കുന്നത്. താന്‍ പറയുന്നൊരു നമ്പറില്‍ ഫോണ്‍ എത്തിച്ചു കൊടുക്കാന്‍ കുട്ടിയോട് ദേവരകൊണ്ട ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഫോണ്‍ കട്ട് ആക്കുകയും ചെയ്തു.

DQ prank calls Vijay Deverakonda 😅Telugu film promotions are so much better, with something different and creative happening each time. Mollywood really needs to step up its promotional game instead of relying on the same routine interviews. https://t.co/t1yl58dBGH

പിന്നീട് ദുല്‍ഖര്‍ തന്നെ ദേവരകൊണ്ടയെ വിളിച്ച് ഇതൊരു പ്രാങ്ക് ആണെന്ന് പറയുന്നത് വിഡിയോയില്‍ കാണാം. വിജയ് അവധിയാഘോഷിക്കാന്‍ ജപ്പാനിലാണെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ആകാശംലോ ഒക താര'.

ചിത്രം നവംബര്‍ 20ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ശ്രുതി ഹാസനും ചിത്രത്തിലുണ്ട്.

Content Highlights: Dulquer pranks Vijay Deverakonda; the video has gone viral. Fans are eagerly awaiting the release of 'Akashamlo Oka Tara', starring Dulquer Salmaan.

To advertise here,contact us