മലപ്പുറത്തിന്റെ മണ്ണിൽ സൂപ്പർ ലീഗ് ആവേശത്തിനിടെ ടൈം ട്രാവൽ ത്രില്ലർ 'ഒറിജിനലി'ന്റെ ട്രെയിലർ

ചിത്രം ഒക്ടോബര്‍ 23ന് തിയറ്ററുകളില്‍

സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആവേശത്തിനിടെ ടൈം ട്രാവല്‍ ത്രില്ലര്‍ 'ഒറിജിനലി'ന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു. മലപ്പുറത്ത് നടന്ന സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഹാഫ്ടൈമിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ സ്‌ക്രീന്‍ ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളായ ശ്രീനാഥ് ഭാസിയും സ്റ്റിനി ഫ്രാന്‍സിസും മത്സരവേദിയിലെത്തി പ്രേക്ഷകരുമായി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

റമീസ് എഴുതി സംവിധാനം ചെയ്യുന്ന 'ഒറിജിനല്‍' ഒക്ടോബര്‍ 23ന് തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം രണ്ട് മില്യണ്‍ വ്യൂസ് പിന്നിട്ട് യൂട്യൂബില്‍ ട്രെന്‍ഡിങ്ങിലാണ്. ചിത്രത്തിന് U/A 13+ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു.

ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹര്‍ഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അര്‍ഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസാണ് വിഷ്വല്‍ എഫക്റ്റ്‌സ് ഒരുക്കുന്നത്. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിര്‍വഹിക്കുന്നു.

സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം. (സിങ്ക് സിനിമ) എന്നിവര്‍ ചേര്‍ന്നാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. റൊണെക്‌സ് സേവ്യര്‍ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. പി.സി. സ്റ്റണ്ട്‌സ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ജിപിന്‍ ഗോപിയാണ് ചിത്രത്തിന്റെ കോണ്‍സെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പു പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കളര്‍ പ്ലാനറ്റ് ഡി.ഐ. ചുമതലയും നിര്‍വഹിക്കുന്നു.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രന്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

Content Highlights: Trailer for the time-travel thriller 'Original' unveiled during the Super League in Malappuram

To advertise here,contact us