മമിത ബൈജു യഥാർത്ഥ ‘നടിപ്പു അറക്കി’; പ്രശംസയുമായി നടൻ എസ്.ജെ. സൂര്യ

മമിതയുടെ അഭിനയം ഞെട്ടിച്ചു; ‘നടിപ്പു അറക്കി’ വിശേഷണം നൽകി എസ്.ജെ. സൂര്യ

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച്, ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തിന്റെ നെറുകെയിലേക്ക് എത്തിയിരിക്കുകയാണ് യുവനടി മമിത ബൈജു. മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മമിതയെ പ്രശംസിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ എസ്.ജെ. സൂര്യ. ‘നടിപ്പു അറക്കി’ എന്നാണ് മമിതയെ വിശേഷിപ്പിച്ചത് എസ് ജെ സൂര്യ.

തമിഴ് സിനിമയിൽ മികച്ച അഭിനയമികവ് പുലർത്തുന്ന താരങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘നടിപ്പു അറക്കൻ’ എന്ന പേരിന് അർഹൻ ആരാണെന്ന ചോദ്യത്തിന് മറുപടിയായാണ് എസ്.ജെ. സൂര്യ മമിതയുടെ പേര് എടുത്തുപറഞ്ഞത്. ഈ അടുത്ത കാലത്തായി മമിത കാഴ്ചവെക്കുന്നത് അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണെന്നും താരം കൂട്ടിച്ചേർത്തു. ഹിന്ദി സിനിമയിൽ ആലിയ ഭട്ടാണ് ഈ വിശേഷണത്തിന് അർഹയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തമിഴകത്ത് ചുരുങ്ങിയ സമയംകൊണ്ട് വലിയ മുന്നേറ്റമാണ് നടി നടത്തിയത്. ദളപതി വിജയ്‌യുടെ ചിത്രമായ ‘ജനനായകനി’ൽ പ്രധാന വേഷത്തിലെത്തിയ താരം, തുടർന്ന് സൂര്യയുടെ നായികയായി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസി’ലും തിളങ്ങി. വൻ വിജയം നേടിയ ഈ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാൻ മമിതയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ ഇതരഭാഷകളിലും തന്റെതായ ഇടം കണ്ടെത്താൻ മമിത ബൈജുവിന് കഴിഞ്ഞിട്ടുണ്ട്.

ഒടുവിൽ എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റും മികച്ച പ്രതികരണമായിരുന്നു തിയേറ്ററിൽ നേടിയത്. . ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ഓണം സീസണിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ എത്തുന്ന മലയാള ചിത്രങ്ങളുടെ നിരയിലേക്കാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റും' എത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം കൂടിയാണിത്. ആഷ്‌ലി (മമിത ബൈജു), തന്നേക്കാൾ 12-13 വയസ്സ് പ്രായക്കൂടുതലുള്ള അയൽവാസി ജസ്റ്റിൻ (നിവിൻ പോളി) എന്നിവരുടെ പ്രണയവും അയൽപക്കത്തെ രസകരമായ സംഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights:  Actor S J Suryah has praised Mamitha Baiju’s performance, describing her as a powerhouse performer. The appreciation highlights the actress’s acting skills and has drawn attention from cinema audiences.

To advertise here,contact us