'ഉള്ളിൽ തുള്ളുമീ ഷാംപെയ്‌നും ജിന്നും...'; ജയിലർ 2-ൽ മാത്യുവിന്റെ മാസ് എൻട്രി ഈ പാട്ടിലോ?

സിനിമയുടെ കേരള ബുക്കിംഗ് പങ്കുവെച്ച പോസ്റ്ററിലും ഈ സിനിമയിലെ 'ഒക്കേല ഒക്കേല' എന്ന ഗാനമാണ് ഇട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നത്.

സിനിമ പ്രേമികളും ആരാധകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2 . ചിത്രത്തിലെ നായകന്‍ രജിനികാന്താണെങ്കിലും മലയാളികളും ഒരു വിഭാഗം ഓഡിയന്‍സും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സെക്കന്‍ഡ് നേരത്തേക്കാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്‌സ് മുഴുവൻ മോഹന്‍ലാല്‍ ആരാധകര്‍ കൈയടക്കിയിരുന്നു.ഇപ്പോഴിതാ സിനിമയിലെ ലാലേട്ടന്റെ എൻട്രിയിൽ വരുന്ന പാട്ടിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്.

1997 ൽ ഐ വി ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ തകർത്താടിയ വർണപ്പകിട്ട് സിനിമയിലെ പാട്ടിലായിരിക്കും ജയിലറിൽ മാത്യുവിന്റെ എൻട്രി ഗാനം എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ കേരള ബുക്കിംഗ് പങ്കുവെച്ച പോസ്റ്ററിലും ഈ സിനിമയിലെ 'ഒക്കേല ഒക്കേല' എന്ന ഗാനമാണ് ഇട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.

അതേസമയം, ജയിലർ ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾകൊണ്ടാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. ബുക്ക് മൈ ഷോ ആപ്പ് ഹാങ്ങായ അവസ്ഥയാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിൽ 30,000ലധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. ആദ്യ ദിനം തന്നെ ഒരു മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രം നേടുക എന്നതിൽ സംശയമില്ല. ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി സൂപ്പർതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നതിനാൽ ജയിലർ 2വിന് അമിത പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.

ശിവരാജ്‌കുമാർ, ജാക്കി ഷെറോഫ് അതിഥി വേഷത്തിൽ ഹൃതിക് റോഷൻ വരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മലയാള നടന്മാരായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Content Highlights: Jailer 2 is generating excitement among fans, with Mathew's mass entry song reportedly gaining traction on social media. Mohanlal's return as Mathew has raised expectations for the Rajinikanth-starrer sequel, directed by Nelson Dilipkumar. The buzz surrounding the character's powerful entry has sparked discussions among fans, adding to the anticipation for the film. Further official details about the sequence and soundtrack are awaited.

To advertise here,contact us