ഹോളിവുഡിലെ പ്രമുഖ കമ്പനികളായ പാരമൗണ്ട് സ്കൈഡാൻസും വാർണർ ബ്രോസ് ഡിസ്കവറിയും തമ്മിൽ ലയിച്ചു. ഏകദേശം പത്ത് ലക്ഷം കോടി രൂപയിലധികം മുടക്കിയാണ് ഈ ചരിത്രപരമായ ഇടപാട് പൂർത്തിയാക്കിയത്. ഇനി മുതൽ 'സ്കൈഡാൻസ് കോർപ്പറേഷൻ' എന്ന ഒറ്റ പേരിൽ ഈ ഭീമൻ കമ്പനി പ്രവർത്തിക്കും.
ഈ ലയനത്തോടെ ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ബാറ്റ്മാൻ ഉള്ള ഡി.സി സ്റ്റുഡിയോസ്, മിഷൻ ഇംപോസിബിൾ തുടങ്ങിയ ലോകപ്രശസ്ത സിനിമകളും എച്ച്.ബി.ഒ, സി.എൻ.എൻ, കാർട്ടൂൺ നെറ്റ്വർക്കിന്റെ മാതൃസ്ഥാപനമായ നിക്കലോഡിയൻ തുടങ്ങിയവയും ഇനി ഒരേ കമ്പനിയുടെ കീഴിലാകും. സിനിമ, ടെലിവിഷൻ രംഗത്ത് ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
എന്നാൽ, ഒറ്റക്കമ്പനിയുടെ കൈയിൽ അധികാരം വരുന്നത് സിനിമകളിലെ മത്സരത്തെ ബാധിക്കുമെന്നും പ്രേക്ഷകർക്ക് ചെലവ് കൂടുമെന്നും കാണിച്ച് അമേരിക്കയിൽ ചില നിയമതടസ്സങ്ങൾ വന്നിരുന്നു. ഒടുവിൽ, വാർത്താ ചാനലുകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാമെന്ന് കമ്പനി ഉറപ്പുനൽകിയതോടെയാണ് ലയനത്തിന് അനുമതി ലഭിച്ചത്. വിനോദലോകത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണിത്.
Content Highlights: Paramount has acquired Warner Bros. in a major Hollywood deal reportedly valued at approximately ₹10.6 lakh crore, marking a significant development in the global entertainment industry.