'വാഴ 2'ന് ശേഷം നായകനായി ഹാഷിര്‍; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി' തുടങ്ങി

ഒരു ടൈം ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ചര്‍ച്ച

ബ്ലോക്ക്ബസ്റ്റര്‍ സിനിമ 'വാഴ 2'ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തില്‍ വച്ചു നടന്നു. നവാഗതനായ ജെ.എസ്. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായ സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണും മിഡ്‌നൈറ്റ് സണ്‍ ഫിലിംസിന്റെ ബാനറില്‍ ടോണി ജോസും ചേര്‍ന്നാണ് 'ഞൊടി' നിര്‍മിക്കുന്നത്.

'വാഴ', 'എക്കോ', 'വാഴ 2' എന്നീ സൂപ്പര്‍ മെഗാഹിറ്റ് ചിത്രങ്ങള്‍ വിതരണം ചെയ്ത ഐക്കണ്‍ സിനിമാസ് ആണ് 'ഞൊടി' തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ഉണര്‍ത്തുന്ന ടാഗ്ലൈനും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു 'ഞൊടി'യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റര്‍. ഒരു ടൈം ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ചര്‍ച്ച. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

Content Highlights: Hashir stars as the lead after 'Vaazha 2'; joined by Ameen, Lukman, and Chandhu Salimkumar; 'Njodi' begins.

To advertise here,contact us