'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്'ലെ നിരവധി ആക്ഷന്‍ രംഗങ്ങളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് സര്‍ക്കസ് സീക്വന്‍സ്-വിഷ്യസ് ഫൈറ്റ്. വമ്പന്‍ സ്കെയിലും തീവ്രതയും ശക്തമായ അവതരണവും കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ ഈ ആക്ഷന്‍ രംഗത്തിന്റെ പിന്നിലെ ഒരുക്കങ്ങളിലേക്ക് ഒരു കാഴ്ചയൊരുക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ബിഹൈന്‍ഡ്-ദി-സീന്‍സ് വീഡിയോ. പ്രശസ്ത ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്ററും ആക്ഷന്‍ കൊറിയോഗ്രാഫറുമായ ജെജെ പെറിയാണ് വീഡിയോയിലൂടെ 'വിഷ്യസ് ഫൈറ്റ്' ഒരുക്കിയതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുമ്പോള്‍ ചുറ്റുപാടുകളെ എങ്ങനെ കൊറിയോഗ്രഫിയുടെ ഭാഗമാക്കുന്നു എന്നതിനെക്കുറിച്ചാണ് ജെജെ പെറി വീഡിയോയില്‍ വിശദീകരിക്കുന്നത്. കഥാപാത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഓരോ വസ്തുവിനെയും ഒരു ആയുധമായോ 'ടാര്‍ഗറ്റ് ഓഫ് ഓപ്പര്‍ച്യൂണിറ്റി'യായോ ഉപയോഗപ്പെടുത്തുന്ന രീതിയാണ് പെറി പിന്തുടരുന്നത്. റസ്റ്റോറന്റ് കിച്ചണിലെ പ്ലേറ്റുകളും കത്തികളും മുതല്‍ ചൂടുള്ള സ്റ്റൗവും തിളച്ച വെള്ളവും വരെ സാധാരണയായി കാണുന്ന വസ്തുക്കളെ ആക്ഷന്റെ ഭാഗമാക്കുന്നതിലൂടെ, തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുന്നതും പ്രവചിക്കാനാകാത്തതുമായ ആക്ഷന്‍ അനുഭവമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്.
വിപുലമായ സര്‍ക്കസ് ടെന്റിനുള്ളില്‍ ഒരുക്കിയ 'വിഷ്യസ് ഫൈറ്റ്' സീക്വന്‍സില്‍ ഈ സമീപനം പൂര്‍ണമായും പ്രകടമാകുന്നു. സങ്കീര്‍ണമായ കൊറിയോഗ്രഫിയും വിപുലമായ റിഹേഴ്സലുകളും തീവ്രമായ ശാരീരിക തയ്യാറെടുപ്പുകളും ചേര്‍ന്നാണ് ഓരോ ചലനവും രൂപപ്പെടുത്തിയത്. ബിഗ് സ്ക്രീനില്‍ പരമാവധി ഇംപാക്ട് സൃഷ്ടിക്കുന്ന തരത്തിലാണ് ഓരോ മൂവ്മെന്റും ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ ആക്ഷന്‍ വിസ്മയത്തിന്റെ കേന്ദ്രത്തില്‍ റോക്കിങ് സ്റ്റാര്‍ യഷാണ്. യഷിന്റെ ശാരീരിക മികവിനെയും ക്രിയേറ്റീവ് ഇന്സ്റ്റിന്ക്ടിനെയും ജെജെ പെറി പ്രത്യേകം പ്രശംസിക്കുന്നു. ആക്ഷന്‍ രംഗങ്ങളിലേക്ക് സ്വന്തം ആശയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അവ ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് മനസ്സിലാക്കാനും, വെല്ലുവിളി നിറഞ്ഞ കൊറിയോഗ്രഫി പൂര്‍ണ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുമുള്ള യഷിന്റെ കഴിവിനെയാണ് പെറി എടുത്തുപറയുന്നത്.
യഷിന്റെ 'മാഡ് സ്വാഗര്‍', ശാരീരിക മികവ്, താരപരിവേഷം എന്നിവയെ പ്രശംസിക്കുന്ന പെറി, അദ്ദേഹത്തെ ''വണ്‍ ഓഫ് ദ ബെസ്റ്റ്'' എന്നാണ് വിശേഷിപ്പിക്കുന്നത്. വെല്ലുവിളി നിറഞ്ഞ കൊറിയോഗ്രഫി വളരെ വേഗത്തില്‍ സ്വായത്തമാക്കിയ യഷിന്റെ കഴിവിനെയും അദ്ദേഹം അഭിനന്ദിക്കുന്നു. 'ജോണ്‍ വിക്ക്' പോലുള്ള ചിത്രങ്ങളിലെ ഫിസിക്കല്‍, ലാര്‍ജര്‍-ദാന്‍-ലൈഫ് ആക്ഷന്‍ ശൈലിയുമായി താരതമ്യം ചെയ്തുകൊണ്ട്, ആക്ഷന്‍ ക്രാഫ്റ്റിനോടുള്ള യഷിന്റെ പ്രതിബദ്ധതയെയും പെറി എടുത്തുപറയുന്നു. കൃത്യതയും തീവ്രതയും സ്ക്രീന്‍ പ്രസന്‍സും നിറഞ്ഞ പ്രകടനമാണ് യഷ് 'ടോക്സിക്കി'ല്‍ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സംവിധായിക ഗീതു മോഹന്‍ദാസിനെയും ജെജെ പെറി പ്രത്യേകം പ്രശംസിക്കുന്നു. ആക്ഷന്‍ രംഗങ്ങളുടെ ഒരുക്കത്തില്‍ ഗീതു നല്കിയ ക്രിയേറ്റീവ് ഫ്രീഡവും അവരുടെ കലാപരമായ കാഴ്ചപ്പാടുകളും എടുത്തുപറയുന്ന പെറി, ഗീതുവും യഷും ''വെരി ഫോര്‍മിഡബിള്‍ ടീം'' ആണെന്നും വിശേഷിപ്പിക്കുന്നു.
പ്രേക്ഷകര്‍ക്കിടയില്‍ ശക്തമായ പ്രതികരണം നേടിയ 'വിഷ്യസ് ഫൈറ്റ്' 'ടോക്സിക്കി'ലെ ശ്രദ്ധേയമായ ആക്ഷന്‍ രംഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഈ രംഗം പ്രേക്ഷകരുമായി ഇത്രത്തോളം കണക്ട് ചെയ്തതിന് പിന്നിലെ കാരണങ്ങളാണ് പുതിയതായി പുറത്തിറങ്ങിയ ബിഹൈന്‍ഡ്-ദി-സീന്‍സ് വീഡിയോ പങ്കുവെക്കുന്നത്. വിപുലമായ സര്‍ക്കസ് സെറ്റും കഠിനമായ ശാരീരിക തയ്യാറെടുപ്പുകളും സങ്കീര്‍ണമായ ആക്ഷന്‍ കൊറിയോഗ്രഫിയും ക്രിയേറ്റീവ് സഹകരണവും ഉള്‍പ്പെടെ, ബിഗ് സ്ക്രീനില്‍ പ്രേക്ഷകര്‍ കൈയടിക്കുന്ന ഈ ആക്ഷന്‍ വിസ്മയം സൃഷ്ടിക്കാന്‍ പിന്നില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് വീഡിയോ നല്‍കുന്നത്.
റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.കേരള മാര്‍ക്കറ്റിംഗ്: ബ്രിങ്ഫോര്‍ത്ത്.
Content Highlights: Video of the circus sequence and vicious fight from 'Toxic' released