'എന്നെ കണ്ടാല്‍ ഗൗതം ഗംഭീറിനെ പോലെയുണ്ടോ'? കമന്റുകളെ കുറിച്ച് ശ്രീകല ശശിധരന്‍

സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ശ്രീകല ശശിധരന്‍

സീരിയല്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ശ്രീകല ശശിധരന്‍. സിനിമയിലും ചെറിയ രീതിയില്‍ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ പോസ്റ്റുകള്‍ക്ക് പതിവായി വരുന്ന കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് താരം.

ക്രിക്കറ്റത് താരം ഗൗതം ഗംഭീറിന്റെ സാദൃശ്യം തനിക്കുണ്ടെന്നുള്ള രീതിയില്‍ കമന്റുകള്‍ വരാറുണ്ടെന്ന് പറയുകയാണ് താരം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകലയുടെ പ്രതികരണം.

'എന്നെ കണ്ടാല്‍ ആരെയെങ്കിലും പോലെയുണ്ടോ? ഗൗതം ഗംഭീറിനെ പോലെയുണ്ടെന്നാണ് പറയുന്നത്. എനിക്ക് ഒരു പോസ്റ്റ് ഇടാന്‍ പറ്റില്ല ഇന്‍സ്റ്റയില്‍. ഫോട്ടോ ഇട്ടാല്‍ അപ്പോള്‍ ഗൗതം ഗംഭീറിന്റെ സഹോദരിയാണോ? ഇന്നു മാച്ചില്ലേ എന്നൊക്കെ ചോദിക്കും. തുടക്കത്തില്‍ ആസ്വദിച്ചിരുന്നു. ഇപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ സമാധാനം ഇല്ല. ക്രിക്കറ്റ് മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പോയപ്പോള്‍ ഒരു കുട്ടി എന്നോട് വന്ന് പറഞ്ഞു, ചേച്ചിയെ കണ്ടാല്‍ ഗൗതം ഗംഭീറിനെപ്പോലെയുണ്ട് എന്ന്. ഞാന്‍ ശരി, എന്ന് പറഞ്ഞു. എന്താ പറയേണ്ടതെന്ന് അറിയില്ല. ഫുട്ബോളിനേക്കാളും എനിക്കിഷ്ടം ക്രിക്കറ്റാണ്. ഭര്‍ത്താവിനിഷ്ടം ഫുട്‌ബോളാണ്'

ശ്രീകലയുടെ വിഡിയോ വൈറലാകുമ്പോള്‍ രസകരമായ കമന്റുകളുമായി ആരാധകരുമെത്തുന്നുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന ഐക്കോണിക് പരമ്പരയിലൂടെയാണ് ശ്രീകല കടന്നു വരുന്നത്. പിന്നീട് എന്റെ മാനസപുത്രിയിലൂടെ താരമായി മാറി. തുടര്‍ന്ന് നാല്‍പ്പതിലധികം പരമ്പരകളില്‍ അഭിയനിച്ചു.

Content Highlights: Sreekala Sasidharan says she often receives comments that she looks like Gautam Gambhir

To advertise here,contact us