വമ്പൻ പ്രോജെക്റ്റുകളുമായി കളം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് നടൻ നിവിൻ പോളി. നിലവിൽ നിവിനെ നായകനാക്കി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ സിനിമ ആരംഭിക്കുകയാണ്. നിവിന്റെ 51 ാം സിനിമയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഷിദ് ഫാമി ആണ്.
സപ്ത സാഗരദാച്ചേ എല്ലോ, മദ്രാസി, കാന്താര ചാപ്റ്റർ 1 തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകമനം കവർന്ന രുക്മിണി വസന്ത് ഈ സിനിമയിലൂടെ മലയാളത്തിലേക്ക് എത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. അജു വർഗീസും ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
#NivinPauly x #RukminiVasanth - #NP51Directed By Nashid Famy Producer - Martin Prakat & Pauly Jr Pictures pic.twitter.com/TumYFvYagE
അതേസമയം, ബെത്ലഹേം കുടുംബ യൂണിറ്റ് ആണ് ഇനി പുറത്തുവരാനുള്ള നിവിൻ ചിത്രം. ഗിരീഷ് എഡി ഒരുക്കുന്ന സിനിമയിൽ മമിത ബൈജു ആണ് നായികാ. ചിത്രം ഓണം റിലീസായി ആഗസ്റ്റ് 21 ന് പുറത്തിറങ്ങും. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിയാണ് അണിയിച്ചൊരുക്കുന്നത്. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.
Content Highlights: Rukmini Vasanth is entering Malayalam cinema with NP 51, starring alongside Nivin Pauly. The film has officially commenced production, marking a new collaboration for the actors.