സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ നടന്ന സമരം വന്‍ വിജയമായിരിക്കുകയാണ്. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും പ്രൊടസ്റ്റ് എന്ന പേരില്‍ സിജെപി സമരം ചരിത്രതാളുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. നിരവധി പ്രമുഖര്‍ സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയിരുന്നു. ആ കൂട്ടത്തില്‍ സജീവമായി നിന്ന ആളാണ് അവതാരകയപം സോഷ്യല്‍ മീഡിയ ഇന്ഫ്ലൂവന്സറുമായി രഞ്ജിനി ഹരിദാസ്. നടി സിജ റോസ്, ജാന്മണി തുടങ്ങിയവര്‍ക്കൊപ്പമാണ് രഞ്ജിനിയും സമരവേദിയിലെത്തിയത്.
സോഷ്യല്‍ മീഡിയയിലൂടേയും തുടക്കം മുതല്‍, സമരം വിജയം കാണുന്നത് വരെ രഞ്ജിനി നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. ഇത് മൂലം സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വിമര്‍ശനങ്ങളും രഞ്ജിനിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു വാര്‍ത്തയ്ക്ക് രഞ്ജിനി നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'ഡല്‍ഹിയിലെത്തിയത് പണം വാങ്ങി. രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരെ എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജി' എന്ന വാര്‍ത്തയ്ക്കെതിരെയാണ് രഞ്ജിനി രംഗത്തെത്തിയത്. ജനം ഓണ്ലൈനിന്റേതായിരുന്നു വാര്‍ത്ത. ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്താണ് രഞ്ജിനി പ്രതികരിച്ചിരിക്കുന്നത്. 'അവരോട് അടുത്ത മാസം 20 ന് ശേഷം വരാന്‍ പറയാന്‍ പറ്റുമോ? അതുവരെ ഞാന്‍ കുറച്ച് തിരക്കിലാണ്. എന്തായാലും അറിയിച്ചതിന് നന്ദി' എന്നാണ് രഞ്ജിനി പറഞ്ഞത്. താരത്തിന്റെ കമന്റിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.
പ്രധാന്റെ രാജിയ്ക്ക് പിന്നാലെ സിജെപിയേയും യുവാക്കളേയും രഞ്ജിനി അഭിനന്ദിച്ചിരുന്നു. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് നിങ്ങള്‍ ചെയ്തു. അതിനുവേണ്ടി എല്ലാവരുടെയും പേരില്‍ ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഇനി അധികാരത്തിലുള്ളവര്‍ തെറ്റ് ചെയ്യുമ്പോഴെല്ലാം അവരോട് കണക്ക് ചോദിക്കാന്‍ നമുക്ക് കഴിയുമെന്ന് നിങ്ങള്‍ തെളിയിച്ചു. അതിനുള്ള പ്രചോദനവും ധൈര്യവും നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കി എന്നാണ് രഞ്ജിനി പറഞ്ഞത്.
Content Highlights: Ranjini Haridas commented on the news regarding an NIA investigation into her participation in the CJP protest. Ranjini had been actively involved at the CJP protest venue.