ഭാവനയുടെ വിജയചിത്രം, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ആരംഭിച്ച് അനോമി

സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ഒൻപത് ദിവസം കൊണ്ട് 1.7 കോടിയാണ് അനോമിയുടെ ആഗോള കളക്ഷൻ

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് അനോമി. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. സി ജെ റോയ്‌ നിർമിച്ച അവസാന ചിത്രം കൂടെയാണ് അനോമി. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.

ആമസോൺ പ്രൈമിലൂടെ ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ഒൻപത് ദിവസം കൊണ്ട് 1.7 കോടിയാണ് അനോമിയുടെ ആഗോള കളക്ഷൻ. 'മരണത്തിന്റെ സമവാക്യം' (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും ഒപ്പം സമാന്തരമായി നീങ്ങുന്ന നിഗൂഢമായ ദൃശ്യങ്ങളും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു.

പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭാവന, റഹ്‌മാൻ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന്റെ കരുത്താണ്. സസ്‌പെൻസ് മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം മികച്ച സാങ്കേതിക നിലവാരത്തിലാണ് റിയാസ് മാരാത്ത് ഒരുക്കിയിരിക്കുന്നത്.

The deeper you look, the darker it gets 😒Watch #Anomie on @PrimeVideoIN#WatchNow 🔗 - https://t.co/Wnd1HVFYOMDigital And Satellite Syndication Partner - Panorama Studios 𝐒𝐭𝐚𝐫𝐫𝐢𝐧𝐠 𝐁𝐡𝐚𝐯𝐚𝐧𝐚 & Rahman Written and Directed by @RiyasMarath @KumarMangat pic.twitter.com/hUpNi4uVeu

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Content Highlights: Anomi, starring Bhavana, has officially begun streaming on OTT following its successful theatrical run. The film, which received positive responses from audiences, is now available for viewers to watch from home, expanding its reach to digital platforms.

To advertise here,contact us