Television & OTT Producers Council of South (TOPCOS) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

വാർത്താസമ്മേളനത്തിൽ TOPCOS-ന്റെ രൂപീകരണത്തിന്റെ പശ്ചാത്തലം, സംഘടനയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അവതരിപ്പിച്ചു

Malayalam Television & OTT Producers Council-ന്റെ ആതിഥേയത്വത്തിൽ ദക്ഷിണേന്ത്യൻ ടെലിവിഷൻ-ഒടിടി മേഖലയിലെ നിർമ്മാതാക്കളുടെ സംയുക്ത സംഘടനയായ Television & OTT Producers Council of South (TOPCOS)-ന്റെ ഔദ്യോഗിക ഉദ്ഘാടനവും വാർത്താസമ്മേളനവും എറണാകുളം, RECCAA Club-ൽ വച്ച് നടന്നു.

വാർത്താസമ്മേളനത്തിൽ TOPCOS-ന്റെ രൂപീകരണത്തിന്റെ പശ്ചാത്തലം, സംഘടനയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അവതരിപ്പിച്ചു.

കൂടാതെ,

  • ദക്ഷിണേന്ത്യൻ ടെലിവിഷൻ-ഒ.ടി.ടി. മേഖലയിലെ നിർമ്മാതാക്കളുടെ പൊതുപ്രശ്നങ്ങൾക്ക് ഏകോപിതമായ പരിഹാരങ്ങൾ.
  • ബ്രോഡ്കാസ്റ്റർമാർ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ, നിർമ്മാതാക്കൾ, കലാകാരന്മാർ, സാങ്കേതിക പ്രവർത്തകർ എന്നിവർക്കിടയിൽ ശക്തമായ സഹകരണവും ഏകോപനവും ഉറപ്പാക്കുന്നതിനുള്ള TOPCOS-ന്റെ പ്രവർത്തനരേഖ.
  • ടെലിവിഷൻ-ഒ.ടി.ടി. വ്യവസായത്തിന്റെ സുസ്ഥിര വളർച്ചയ്ക്കായി വിവിധ സംസ്ഥാനങ്ങളിലെ അനുബന്ധ സംഘടനകളുമായും സർക്കാർ ഏജൻസികളുമായും സഹകരിച്ചുള്ള ഭാവി പദ്ധതികൾ.

തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

TOPCOS പ്രസിഡന്റ് എ പ്രസാദ് റാവുവിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം. വിനോദ് ബാല, ഡി.വൈ. ചൗധരി, കെ.വി. കിരൺ കുമാർ, പി. പ്രഭാകർ, ഉദയ ശങ്കർ, രാജ വേലു, എസ്. സായി ഗണേഷ് ബാബു, തിരുജ്ഞാനം, അരവിന്ദ്, ജെ. ബാലാജി ശരവണൻ, സുനിൽ കുമാർ ജെ.കെ., ജി. മഹേഷ് കുമാർ, ജി. ജയകുമാർ, കൃഷ്ണൻ സേതുകുമാർ, എസ്. കാർത്തികേയൻ, പി. രമാദേവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: The Television & OTT Producers Council of South (TOPCOS) has been officially inaugurated, marking a significant step toward strengthening collaboration and growth in the South Indian television and OTT industry.

To advertise here,contact us