ഇനി സീൻ മാറും! ജിത്തു മാധവനൊപ്പം അടുത്ത ഹിറ്റിന് ഒരുങ്ങി THE ONE; സൂര്യ 47 മേക്കിങ് വീഡിയോ പുറത്ത്

നസ്രിയ, സൂര്യ, നസ്ലെൻ എന്നിവരെ വിഡിയോയിൽ കാണാം. വമ്പൻ മാസ്സ് പരിവേഷത്തിലാണ് സൂര്യയുടെ കഥാപാത്രത്തെ ജിത്തു മാധവൻ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 47 . വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

സിനിമയുടെ മേക്കിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നസ്രിയ, സൂര്യ, നസ്ലെൻ എന്നിവരെ വിഡിയോയിൽ കാണാം. വമ്പൻ മാസ്സ് പരിവേഷത്തിലാണ് സൂര്യയുടെ കഥാപാത്രത്തെ ജിത്തു മാധവൻ ഒരുക്കുന്നത് എന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്. സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും.

It's a wrap for #Suriya47. 👮‍♂️ See you in theatres with The One, @Suriya_offl. 🔥#JithuMadhavan #NazriyaFahadh @naslen__ @sushintdt @2D_ENTPVTLTD @Netflix_INSouth#S47 pic.twitter.com/oUTnVf0vWc

ഇതോടൊപ്പം സിനിമയെക്കുറിച്ചുള്ള ഒരു സൂചന കൂടി നെറ്റ്ഫ്ലിക്സ് നൽകിയിട്ടുണ്ട്. 'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫൺ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നൽകുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights: The making video of Suriya 47 has been unveiled, increasing expectations among fans. The project, associated with The One and Jithu Madhavan, is generating buzz as a promising upcoming Tamil film.

To advertise here,contact us