ആസിഫ് അലി-ജിസ് ജോയ് ചിത്രം 'കോട്ടയം ബെല്‍റ്റ്' ചിത്രീകരണത്തിന് തൃശൂരില്‍ ആരംഭം

മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിന്റെ മേക്കോവറുമായി ഇറങ്ങിയ മോഷന്‍ പോസ്റ്റര്‍ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞിട്ടുണ്ട്

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്ന ചിത്രം 'കോട്ടയം ബെല്‍റ്റ്' ചിത്രീകരത്തിന് തൃശൂരില്‍ തുടക്കമായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് കൊച്ചിയില്‍ നടന്നിരുന്നത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിന്റെ മേക്കോവറുമായി ഇറങ്ങിയ മോഷന്‍ പോസ്റ്റര്‍ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞിട്ടുണ്ട്. ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനും സംവിധായകനും വീണ്ടും ഒന്നിച്ചെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

ഇന്ന് നടന്ന പൂജ ചടങ്ങില്‍ സംവിധായകനും എഴുത്തുകാരും താരങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി. പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനം സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ആസിഫ് അലിയുടെ മക്കള്‍ ആദവും ഹയയും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പടിച്ചു. ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി - ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രവുമാണിത്. 'കിഷ്‌കിന്ധ കാണ്ഡ'ത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ചിത്രീകരണത്തിന് നാളെ തൃശൂരില്‍ തുടക്കം കുറിക്കും.

ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സ്, കാളീഷ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ടി ആര്‍ ഷംസുദ്ദീന്‍, വേണു ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് ഗോപാലാണ് നിര്‍വ്വഹിക്കുന്നത്. ബോബി കുര്യന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ജഗദീഷ്, വിഷ്ണു അഗസ്ത്യ, സാന്ദ്ര ചന്ദ്രന്‍, ശ്രുതി രാമചന്ദ്രന്‍, രഞ്ജിത്ത് ശേഖര്‍, ജിനു ജോസഫ്, ശ്രീകാന്ത് മുരളി, ജിതേഷ് റേച്ചല്‍ സാമുവല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ബിനേന്ദ്ര മേനോന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റിംഗ്: സൂരജ് ഇ എസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ബോബി ആന്‍ഡ് സഞ്ജയ്, കലാ സംവിധാനം: അജയന്‍ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: സുധി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, ആക്ഷന്‍: രാജശേഖര്‍, ചീഫ് അസോസിയേറ്റ്: സാഗര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അഫ്‌നാസ് ലത്തീഫ്, സംഗീത് ജോയ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷമീജ് കോയിലാണ്ടി, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: എ.എസ് ദിനേശ്, വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: Filming of the Asif Ali-Jis Joy movie 'Kottayam Belt' has begun in Thrissur

To advertise here,contact us