

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ചിത്രത്തിലെ ഒരു സീനിലെ മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് റിപ്പോർട്ടറിനോട് മനസുതുറക്കുകയാണ് ജിത്തു ജോസഫ്.
'ദൃശ്യം 3 യിൽ മോഹൻലാലിന് ഒപ്പമുള്ള കഥാപാത്രത്തിന്റെ ഒരു വെളിപ്പെടുത്തൽ ഉണ്ട്. അവിടെ ലാലേട്ടന്റെ കഥാപാത്രം എക്സ്പ്ലോട് ചെയ്തു നിൽക്കുമ്പോൾ ഒരു മറുചോദ്യം ഉണ്ടാകുന്നുണ്ട്. അവിടെ അദ്ദേഹം കണ്ണുകൾ കൊണ്ട് താൻ ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നുണ്ട്. ആ കാര്യം ജോർജ്കുട്ടി റാണിയോട് പറഞ്ഞിട്ട് മക്കൾ അറിഞ്ഞോ എന്ന് ചോദിക്കുന്നുണ്ട്. അവിടെ റാണി ഇല്ല എന്ന് പറയുമ്പോൾ അദ്ദേഹം ശബ്ദം ഇടറിക്കൊണ്ട് 'പറയണ്ട' എന്ന് പറയുന്നുണ്ട്. സ്പോട്ട് ഡബ്ബിങ് ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ഡബ്ബിങ്ങിൽ ഇതുപോലെ കിട്ടുമോ എന്ന് ഞാൻ ആശിച്ചു. പക്ഷേ ലാൽ സാർ ഡബ്ബിങിലും അതേപോലെ തന്നു', ജീത്തുവിന്റെ വാക്കുകൾ.
നാലാം ഭാഗത്തെക്കുറിച്ച് തനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ലെന്നും അതിന് പറ്റിയ ഐഡിയ തന്റെ പക്കൽ ഇപ്പോൾ ഇല്ലെന്നും ജീത്തു ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. ദൃശ്യം 4 ഉണ്ടാകും എന്നൊരു ചർച്ച ഉണ്ടാകുന്നുണ്ട്. എന്നാൽ ആ ഉറപ്പ് എനിക്ക് താരം പറ്റില്ല കാരണം എനിക്ക് ഐഡിയ ഒന്നും കിട്ടിയിട്ടില്ല. എന്ന് കരുതി ഞാൻ ശ്രമിക്കില്ല എന്നല്ല. ഒരു എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ഞാൻ ശ്രമിക്കും ഇല്ലെങ്കിൽ ഇല്ല', ജീത്തുവിന്റെ വാക്കുകൾ.
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര് അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. ഈ ഫോമിൽ തുടരുകയാണെങ്കിൽ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടൽ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്.
Content Highlights: Director Jeethu Joseph shared an interesting behind-the-scenes detail about Mohanlal’s performance as Georgekutty. He noted that a particular scene featured a slight break in the character’s voice, and Mohanlal carefully reproduced the same emotional nuance during dubbing, enhancing the scene’s authenticity and impact.