അമ്മയുടെ വിയോഗത്തിൽ അജിത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് വിജയ്, ഒപ്പം തൃഷയും; വീഡിയോ വൈറൽ

ശനിയാഴ്ച രാവിലെയായിരുന്നു അജിത്തിന്റെ അമ്മ മോഹിനി മണി അന്തരിച്ചത്

അമ്മയുടെ വിയോഗത്തിൽ നടൻ അജിത്തിനെ വീട്ടിലെത്തി നേരിൽ കണ്ട് ആശ്വസിപ്പിച്ച് നടനും മുഖ്യമന്ത്രിയുമായ വിജയ്. ശനിയാഴ്ച രാവിലെയായിരുന്നു അജിത്തിന്റെ അമ്മ മോഹിനി മണി അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈ ഇഞ്ചമ്പാക്കത്തെ അജിത്തിന്റെ വീട്ടിലാണ് വിജയ് എത്തിയത്.

നടി തൃഷയും വിജയ്ക്ക് ഒപ്പമുണ്ടായിരുന്നു. വിജയ്‌യെ കണ്ടയുടൻ ഓടി വന്നു കെട്ടിപ്പിടിക്കുന്ന അജിത്തിനെ വിഡിയോയിൽ കാണാനാകും. അമ്മയുടെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ ശനിയാഴ്ച വൈകീട്ട് അജിത്ത് ചെന്നൈയിൽ തിരിച്ചെത്തി. രാത്രിയോടെയാണ് വിജയ് അജിത്തിന്റെ വീട്ടിലെത്തിയത്.

@CMOTamilnadu and @trishtrashers pay condolences at Ajit’s house pic.twitter.com/I7ehfwCmqh pic.twitter.com/8YXCpJwz8Y

നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയിയലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു അജിത്തിന്റെ അച്ഛന്‍ സുബ്രഹ്മണി മരണപ്പെടുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അജിത് കുമാര്‍ റേസിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയമാണിത്. അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ്.

Content Highlights: A touching video showing Vijay embracing and consoling Ajith after the loss of his mother has captured widespread attention online. Actress Trisha was also seen alongside them, and the emotional moment has resonated deeply with fans across the Tamil film industry.

To advertise here,contact us