വാരണം ആയിരം, ഗജനി ഒക്കെ അഭിനയിച്ച സൂര്യ സാറിന്റെ കൂടെ ഞാനും, ആദ്യം സംസാരിക്കാൻ പേടിയായിരുന്നു;നസ്‌ലെൻ

പൂജ ദിവസമാണ് ഞാൻ സൂര്യ സാറിനെ ആദ്യമായി കാണുന്നത്. ലോക റീലീസ് ആയ സമയമാണ്. ഇത്ര നാച്ചുറൽ ആയി അഭിനയിക്കാൻ കഴിയുന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. ഒരുപാട് പ്രശംസിച്ചു.

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ തമിഴ് സൂപ്പർതാരം സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 47 . ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും നസ്രിയയും സിനിമയിൽ ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് സൂര്യ. തനിക്കും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇതെന്നും നസ്‌ലെൻ പറഞ്ഞു.

'എനിക്കും വലിയ പ്രതീക്ഷയുണ്ട്, നല്ലതായി വരട്ടെ. ജിത്തു മാധവന്റെ രോമാഞ്ചം തുടങ്ങിയ സിനിമകൾ ഞാൻ മുന്നേ തന്നെ ഫോള്ളോ ചെയ്യുണ്ടായിരുന്നു. അപ്പോൾ മുതലേ പരസ്പരം അറിയുന്ന ആളുകളാണ്. എന്താ ഏതാണ് എന്ന ഒന്നും പറഞ്ഞില്ല ഒരു ദിവസം ജിത്തു ചേട്ടനാണ് ഈ പ്രോജക്ടിന്റെ കാര്യം പറഞ്ഞു കൊണ്ട് വിളിക്കുന്നത്. കഥ പറഞ്ഞ് കഴിഞ്ഞിട്ടാണ് ഇതൊരു തമിഴ് പടമാണ് സൂര്യ സാർ ആണ് ചെയ്യുന്നത് എന്ന് പറയുന്നത്.

പുറത്ത് നിന്നു ഒരുപാട് സിനിമകൾ വരുന്ന സമയമായിരുന്നു, ഒരു കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്താണ് ജിത്തു ചേട്ടന്റെ കോൾ വന്നത്. ട്രസ്റ്റ് ചെയ്യാവുന്ന ആളും സിനിമയിലെ കഥാപത്രം വളരെ ഇൻട്രസ്റ്റിംഗ്‌ കൂടെ ആണ്. അങ്ങനെയാണ് അത് സംഭവിച്ചത്. ഞാൻ ഇടയ്ക്ക് സൂര്യ സാറിനെ നോക്കി നിൽക്കും, വാരണം ആയിരം, ഗജനി ഇതൊക്കെ അഭിനയിച്ച സൂര്യ സാറിന്റെ കൂടെ ഞാനും. അതൊക്കെ വലിയ ഭാഗ്യം ആയിട്ടാണ് കാണുന്നത്.

പൂജ ദിവസമാണ് ഞാൻ സൂര്യ സാറിനെ ആദ്യമായി കാണുന്നത്. ലോക റീലീസ് ആയ സമയമാണ്. ഇത്ര നാച്ചുറൽ ആയി അഭിനയിക്കാൻ കഴിയുന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. ഒരുപാട് പ്രശംസിച്ചു. പ്രേമലു വളരെ ഇഷ്ടമുള്ള സിനിമായാണെന്ന് പറഞ്ഞു. അവരും നമ്മുടെ വർക്ക് കാണുന്നുണ്ട്. എനിക്ക് ആദ്യം സംസാരിക്കാൻ മടി അല്ല പേടിയായിരുന്നു. പക്ഷെ പുള്ളി ഭയങ്കര സോഫ്റ്റ് ആയിട്ടുള്ള മനുഷ്യൻ ആണ്. സിനിമയുടെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്; നസ്‌ലെൻ പറഞ്ഞു.

Content Highlights: Young actor Nazlen has shared his experience of working with Tamil star Suriya, revealing that he was initially nervous and scared to even speak to the actor. Nazlen said the fear and excitement of sharing screen space with a superstar like Suriya left him speechless during their first meeting. The actor’s candid remarks about admiration, pressure, and eventually getting comfortable on set have caught the attention of fans online.

To advertise here,contact us