ആമിർ ഖാനും കജോളും തകർത്തഭിനയിച്ച ബോളിവുഡ് ഹിറ്റ് ചിത്രമാണ് 'ഫന'. സിനിമ റിലീസ് ചെയ്തിട്ട് ഇരുപത് വർഷം തികയുന്നു. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി കജോൾ. സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഓർമ്മകളും കൂട്ടിച്ചേർത്ത് നദി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
ചിത്രത്തിലെ ഗാന രംഗം ചിത്രീകരിച്ചത് മൈനസ് 27 ഡിഗ്രി തണുപ്പത്തായിരുന്നുവെന്നാണ് കജോള്‍ പറയുന്നത്. ചിത്രത്തിലെ നായകന് ആമിര്‍ ഖാന് ഉള്‍പ്പടെ മറ്റെല്ലാവരും കോട്ടും സ്യൂട്ടും ധരിച്ച് തണുപ്പില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുമ്പോഴും തന്റെ വേഷം കട്ടി കുറഞ്ഞ സല്‍വാര്‍ കമീസ് ആയിരുന്നുവെന്നാണ് കജോള്‍ കുറിക്കുന്നത്.
'ഫനയ്ക്ക് 20 വയസ്. എന്റെ മകള്‍ക്ക് അന്ന് രണ്ടര വയസായിരുന്നു. പക്ഷെ ഞാന്‍ കൂടുതലും ഓര്‍ക്കുന്നത് പോളണ്ടിന്റെ മനോഹാരിതയാണ്. -27 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മനോഹരമായ വനം. പിന്നെ എല്ലാവരും അടിമുടി പുതച്ച നില്‍ക്കുമ്പോഴും ഞാന്‍ കട്ടി കുറഞ്ഞൊരു സല്‍വാര്‍ കമീസ് മാത്രമായിരുന്നു ധരിച്ചിരുന്നതെന്നും ഓര്‍ക്കുന്നു' എന്നാണ് കജോള്‍ കുറിച്ചത്. കുനാൽ കോഹ്ലി സംവിധാനം ചെയ്ത 'ഫന'യിൽ ആമിർ ഖാനും കജോളിനുമൊപ്പം തബു, ഋഷി കപൂർ, കിരൺ ഖേർ, ശരത് സക്സേന തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. ഒരിടവേളയ്ക്ക് ശേഷമുള്ള കജോളിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.
Content Highlights: Bollywood actor Kajol has opened up about the difficult conditions faced while shooting for the film Fanaa. The actor revealed that portions of the movie were filmed in extreme cold weather, with temperatures dropping to minus 27 degrees. Kajol spoke about the physical challenges, freezing climate, and the efforts taken by the cast and crew to complete the shoot smoothly. Her recollection has sparked renewed interest among fans of the iconic romantic thriller.