മോളിവുഡ് ടൈംസ് എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമ, ഫൈനൽ റിസൾട്ടിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്: നസ്‌ലെൻ

'നിങ്ങളെ എല്ലാവരെയും എന്റർടെയ്ൻ ചെയ്യിക്കുന്ന നല്ലൊരു സിനിമയായിരിക്കും ഇതെന്ന് എനിക്ക് വിശ്വാസമുണ്ട്'

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ജൂൺ അഞ്ചിനാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. തനിക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ് മോളിവുഡ് ടൈംസ് എന്നും സിനിമയുടെ റിസൾട്ടിൽ താൻ ഹാപ്പിയാണെന്നും സിനിമയുടെ ടീസർ ലോഞ്ചിൽ നസ്‌ലെൻ പറഞ്ഞു.

'ഞാൻ ചെയ്തിട്ടുള്ളതിൽ നിന്ന് ഒരുപാട് വ്യത്യാസമുള്ള കഥയും കഥാപശ്ചാത്തലവും ക്യാരക്റ്ററുമൊക്കെയാണ് മോളിവുഡ് ടൈംസിൽ. നിങ്ങൾക്കും അത് ഇഷ്ടപ്പെടേണ്ടതാണ്. സിനിമ അത്രയും ആവേശം നിറഞ്ഞതാണ്. എല്ലാവരും തിയേറ്റിൽ തന്നെ പോയി പടം കാണുക എന്നാണ് എനിക്ക് പറയാനുള്ളത്. പടത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്.

എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമ കൂടിയാണ്. ഇതിന്റെ ഫൈനൽ റിസൾട്ടിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. നിങ്ങളെ എല്ലാവരെയും എന്റർടെയ്ൻ ചെയ്യിക്കുന്ന നല്ലൊരു സിനിമയായിരിക്കും ഇതെന്ന് എനിക്ക് വിശ്വാസമുണ്ട്. അവധിയൊക്കെ കഴിയുകയാണ് എന്നറിയാം. എന്നാലും എല്ലാവരും കുട്ടികളുമായിട്ട് തന്നെ ഈ സിനിമ പോയി കാണണം. നല്ലൊരു സിനിമയായിരിക്കും. ഉറപ്പായിട്ടും', നസ്‌ലെന്റെ വാക്കുകൾ.

സിനിമയുടെ ടീസർ പുറത്തുവന്നു. സിനിമയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്.നസ്‌ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രവും സംവിധായകൻ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നതെന്നു സൂചനയും ടീസർ നൽകുന്നുണ്ട്. വിനീത് മാധവൻ എന്നാണ് നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.

Content Highlights: Naslen shared that Mollywood Times is one of the films he is most excited about and added that he is extremely satisfied with the final result. The actor’s comments have further increased curiosity among Malayalam cinema audiences

To advertise here,contact us