ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. ഇതിന് തൊട്ട് മുന്പ്് എമ്പുരാനാണ് മണിക്കൂറുകള്‍ കൊണ്ട് 100 കോടി ക്ലബിലെത്തിയത്. 48 മണിക്കൂറ് കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 100 കോടി ക്ലബിലെത്തിയ മോഹന്‍ലാല്‍ ചിത്രം തുടരും 6 ദിവസം കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. 8 ദിവസം കൊണ്ടാണ് ലൂസിഫര്‍ 100 കോടി ക്ലബിലെത്തിയത്. 30 ദിവസത്തിനുള്ളിലാണ് 2015ല്‍ ഇറങ്ങിയ പുലിമുരുഗന് 100 കോടി ക്ലബിലെത്തുന്നത്.
ദൃശ്യം 3യുടെ ചരിത്രനേട്ടം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നു. '13 വര്‍ഷമായി ഈ യാത്ര ഞങ്ങളോടൊപ്പം നയിച്ചതിന് നന്ദി. ഈ കഥയിലുള്ള നിങ്ങളുടെ സ്നേഹവും പിന്തുണയും വിശ്വാസവും എല്ലാ ദിവസവും ഞങ്ങളെ വിനയാന്വിതരാക്കുന്നു.' 100 കോടി കളക്ഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
നിരവധി പേരാണ് ചിത്രത്തിന്റെ നേട്ടത്തില്‍ പ്രതികരണവുമായെത്തിയത്. 'ലാലേട്ടന് വീണ്ടു തൂക്കി, മോഹന്‍ലാലിനെ വെല്ലാന്‍ ഒരുത്തനുമില്ല തുടങ്ങി ധാരാളം കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.
'ദൃശ്യം 3' കേരളത്തില്‍ 465 സ്ക്രീനുകളിലും ലോകമെമ്പാടും 3000 സ്ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര് അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Drishyam 3 reaches 100 crore club in 58 hours. Mohanlal releases special poster announcing Drishyam 3's historic achievement