ഇന്ത്യൻ സിനിമാപ്രേമികളെ മുഴുവൻ ഞെട്ടിച്ച സിനിമയാണ് ദൃശ്യം. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ഇപ്പോഴിതാ 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൃശ്യം ആദ്യ ഭാഗം ചെയ്യാന്‍ തനിക്ക് പ്രചോദനമായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് സംവിധായകന് ജീത്തു ജോസഫ്. ദൃശ്യം 3 റിലീസിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് തന്നെ പുറത്തിറക്കിയ ടീം ഇന്റര്‍വ്യൂവിലാണ് ജീത്തു ഇതേക്കുറിച്ച് പറയുന്നത്.
'എനിക്ക് ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തമ്മിലുണ്ടായ ഒരു ഇഷ്യൂ. അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചര്‍ച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നില്ക്കും എന്നതാണ് കണ്ഫ്യൂഷന്. ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു. അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററില്‍ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പ്രേക്ഷകര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം.
സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലന്‍സിംഗ് വന്നില്ല. എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കൂടെയാണ്. ശരിക്കും ആലോചിച്ചാല്‍ ഗീത പ്രഭാകറിനെ കുറ്റം പറയാന്‍ പറ്റുമോ? സ്വന്തം മകന് മിസ്സിംഗ് ആയി. അതിന്റെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ജോര്‍ജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവര്‍ക്ക് സഹിക്കുമോ? മകന് അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. ദൃശ്യം എന്ന സിനിമ ഉണ്ടാവാനുള്ള ആദ്യ ചിന്ത അതായിരുന്നു', ജീത്തുവിന്റെ വാക്കുകൾ.
അതേസമയം, ദൃശ്യം 3 മെയ് 21 ന് പുറത്തുവരും. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂട 25 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഇതുവരെ 350000 ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. ആദ്യ ദിനം പോസറ്റീവ് പ്രതികരണം ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ ബോക്സ് ഓഫീസ് കളക്ഷനിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കാൻ ദൃശ്യത്തിന് ആവുമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
Content Highlights: Filmmaker Jeethu Joseph reflected on the first installment of ‘Drishyam’ and admitted that he felt a mistake had occurred in the film. His comments came 13 years after the movie’s release, drawing attention from cinema fans.