സർവ്വം മായയിൽ 10 മിനിറ്റ് റോളേ ഉള്ളൂ എന്ന് നുണ പറഞ്ഞു, റിയ ഞങ്ങളെ പറ്റിച്ചു; ബേസിൽ ജോസഫ്

സർവ്വം മായയിൽ അഭിനയിക്കുന്ന കാര്യം ഞങ്ങളോട് റിയ പറഞ്ഞിരുന്നില്ല. പറഞ്ഞു, പക്ഷെ അതിൽ ചെറിയ റോളാണ് 10 മിനിറ്റ് മാത്രമേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്.

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടിയത്. 150 കോടിയാണ് സിനിമ തിയേറ്ററിൽ നിന്ന് നേടിയത്. നിവിൻ പോളിയ്ക്കൊപ്പം റിയാ ഷിബുവും സിനിമയിൽ എത്തിയിരുന്നു. ഇപ്പോഴിതാ സർവ്വം മായയിൽ അഭിനയിച്ചിരുന്ന കാര്യം തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് പറയുകയാണ് ബേസിൽ. സർവ്വം മായയിൽ 10 മിനിറ്റ് റോളെ ഉള്ളൂ എന്ന് റിയാ നുണ പറഞ്ഞുവെണ്ണയും ബേസിൽ കൂട്ടിച്ചേർത്തു. അതിരടി സിനിമയുടെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ബേസിലിന്റെ പ്രതികരണം.

'അതിരടി ഷൂട്ട് പകുതി ആയപ്പോഴാണ് സർവ്വം മായ റീലീസ് ആകുന്നത്. സർവ്വം മായയിൽ അഭിനയിക്കുന്ന കാര്യം ഞങ്ങളോട് റിയ പറഞ്ഞിരുന്നില്ല. പറഞ്ഞു, പക്ഷെ അതിൽ ചെറിയ റോളാണ് 10 മിനിറ്റ് മാത്രമേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്. അതിരടിയുടെ ഷൂട്ട് തീരാൻ ആയപ്പോഴാണ് സർവ്വം മായ ഇറങ്ങുന്നത്. റിയയുടെ 10 മിനിറ്റ് ഉള്ള റോൾ കാണാൻ വേണ്ടി ഞാൻ തിയേറ്ററിൽ പോയി. പക്ഷെ സിനിമ തീരും വരെ റിയ ആയിരുന്നു. ടൈറ്റിൽ റോൾ, സർവ്വം മായയിൽ 'മായ' ആയിരുന്നു ഇവൾ. ഞങ്ങളോട് നുണയാണ് പറഞ്ഞത്,'ബേസിൽ പറഞ്ഞു.

അതേസമയം, മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക.സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.

കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights:  Basil Joseph revealed that Riya had kept it a secret from them that she was playing the lead character in Sarvam Maya. According to Basil, the news came as a surprise to those close to the project. His remarks about the unexpected revelation have drawn attention among Malayalam cinema audiences and fans of the film.

To advertise here,contact us