'ജൂൺ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈകോടതി

ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്.

ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നൽകിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചിത്രം ജൂൺ 15 ന് മുൻപ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ റിലീസ് തീയതിൽ ഒഫീഷ്യൽ അപ്‌ഡേറ്റ് ഒന്നും വന്നിട്ടില്ല. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

#DhruvaNatchathiram - The Court has ordered the film to be released on or before June 15..✅💥The Long pending #ChiyaanVikram & #GauthamMenon's Stylish Action Thriller is finally gonna hit the Big Screens..🤝🔥 The Film's Making still looks Fresh..👌 Also Chiyaan gets a… pic.twitter.com/pGsRFvTYzA

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ആണ് അവസാനം പുറത്തുവന്ന ഗൗതം മേനോൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് തിയേറ്ററിൽ വിജയിക്കാനായില്ല. എന്നാൽ ചിത്രത്തിന് ഒടിടിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Content Highlights: Chiyaan Vikram film Dhruvanatchathiram should release before june 15 says madras highcourt

To advertise here,contact us