ചെക്കൻ അടുത്ത ഹിറ്റും കൊണ്ട് പോകുമോ?; പുതിയ റിലീസ് ഡേറ്റുമായി നസ്‌ലെന്റെ മോളിവുഡ് ടൈംസ്

വിനീത് മാധവൻ എന്നാണ് നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. നേരത്തെ മെയ് 14 നായിരുന്നു സിനിമ തിയേറ്ററിൽ എത്താൻ ഇരുന്നത്. എന്നാൽ സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതുയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ജൂൺ 5 ന് മോളിവുഡ് ടൈംസ് തിയേറ്ററിലെത്തും. വിനീത് മാധവൻ എന്നാണ് നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.

Mollywood Times has a new release date. Vineeth Madhavan will now see you on June 5, 2026!A Jakes Bejoy Musical pic.twitter.com/dOu2cO2Jqh

ഒരു പക്കാ ഡാൻസ് നമ്പർ ആയിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. നസ്‌ലെന്റെ കിടിലൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിനായി സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സഞ്ജിത് ഹെഗ്‌ഡെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശ്വജിത്താണ് ക്യാമറ. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ പ്രധാന വേഷത്തിലുണ്ട്.

Content Highlights: Naslen film Mollywood Times new release date out now, promises to be a fun ride

To advertise here,contact us