പഴയ ക്രഷായിരുന്നു ഡുവ ലിപ അങ്ങനെയാണ് എന്റെ പാട്ടിലേക്ക് അവർ എത്തിയത്; കാർത്തിക്ക്

ഞാന്‍ കൂടുതലും കേള്‍ക്കാറുള്ളത് പഴയ പാട്ടാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളാണ് എനിക്കിഷ്ടം

പിക്കപ്പ് ലൈൻസിലൂടെ ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ ക്രിയേറ്ററാണ് കാര്‍ത്തിക്ക്. പിന്നീട് ആലപ്പുഴ ജിംഖാനയിലൂടെ അഭിനയ രംഗത്തേക്കും കാർത്തിക്ക് എത്തി. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ചിത്രമായ വാഴ 2 വിൽ പാട്ടെഴുതി ഞെട്ടിച്ചിരിക്കുകയാണ് കാർത്തിക്ക്. തന്റെ പഴയ ക്രഷായ ഡുവാ ലിപയൊക്കെ പാട്ടിലേക്ക് എത്തിയത്തിനെക്കുറിച്ച് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് കാർത്തിക്ക്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളാണ് തനിക്ക് ഏറെ ഇഷ്ടമെന്നും കാർത്തിക്ക് പറയുന്നു.

‘പാട്ടെഴുതുമ്പോള്‍ എനിക്കുള്ള നിര്‍ബന്ധം എന്താണെന്ന് വെച്ചാല്‍ ക്ലീഷേ വാക്കുകള്‍ പരമാവധി ഒഴിവാക്കണമെന്ന് മാത്രമാണ്. ഞാന്‍ കൂടുതലും കേള്‍ക്കാറുള്ളത് പഴയ പാട്ടാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളാണ് എനിക്കിഷ്ടം. ആ പാട്ടിലൊക്കെയുള്ള വാക്കുകള്‍ ഒഴിവാക്കാനും പുതിയ എന്തെങ്കിലും കൊണ്ടുവരാനും ശ്രമിക്കും. അങ്ങനെയാണ് ഡുവാ ലിപയൊക്കെ പാട്ടിലേക്ക് എത്തിയത്.

എന്റെ പഴയ ക്രഷായിരുന്നു ഡുവ ലിപ. സ്കൂൾ സമയത്തെ ക്രഷ്. അവരുടെ പാട്ടൊക്കെ കേട്ട് വലിയ ക്രേസ് തോന്നിയിരുന്നു. ആ സമയത്ത് ഡുവ ലിപയുടെ പാട്ടിന്റെ വരികളൊക്കെ എഴുതിയ വീഡിയോയൊക്കെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ നൂറ് വീഡിയോകള്‍ ആയപ്പോള്‍ എല്ലാ വീഡിയോയും കോപിറൈറ്റടിച്ച് പോയി. അന്ന് എനിക്ക് ഡുവ ലിപയോട് ദേഷ്യം തോന്നി. ഞാന്‍ എന്നിട്ട് മെസേജൊക്കെ അയച്ചിരുന്നു. എവിടെ എങ്കിലും എന്റെ വർക്കിൽ ഡുവ ലിപയെ ബാക്കിയായി അവതരിപ്പിയ്ക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ വന്നതാണ്,’ കാര്‍ത്തിക് പറഞ്ഞു.

Content Highlights: Singer Karthik shares a candid moment about his admiration for Dua Lipa, calling her an old crush. He also reflects on his journey into songwriting

To advertise here,contact us