സൗത്ത് ഇന്ത്യയിലെ ഒരു സംവിധായകനില്‍ നിന്നും മോശം അനുഭം നേരിടേണ്ടി വന്നത് വെളിപ്പെടുത്തി ബോളിവുഡ് നടി ഡെയ്സി ഷാ. മുംബൈയില്‍ വച്ച് ഒരു ഓഡിഷനിടയിലാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് ദ് ഫ്രീ പ്രസ് ജേര്‍ണലിനോട് ഡെയ്സി പറഞ്ഞു.
'ഓഡിഷനായി ഞങ്ങള്‍ അറ് ഏഴ് പെണ്‍കുട്ടികളുണ്ടായിരുന്നു. ഓരോരുത്തരെയായ് അദ്ദേഹം കാണുകയായരുന്നു. അയാള്‍ എന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുകയും കൈയില്‍ പിടിക്കുകയുമെല്ലാം ചെയ്തു. അത് എനിക്ക് കംഫര്‍ട്ടബിള്‍ അല്ലായിരുന്നു'- ഡെയ്സി പറഞ്ഞു.
ആളുകളുടെ അനാവശ്യമായ സ്പര്‍ശനം എന്നെ എപ്പോഴും ഭയപ്പെടുത്താറുണ്ടെന്നും ഡെയ്സി പറഞ്ഞു. തന്റെ ടോക്സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് ഡെയ്സി മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ആ പങ്കാളി തന്നെ വിലക്കിയെന്നും അതോടെ ആ ബന്ധം ഉപേക്ഷിച്ചെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
സല്മാന് ഖാന്റെ തേരേ നാം എന്ന ചിത്രത്തിലെ 'ലഗന്‍ ലഗി' എന്ന ഗാനരംഗത്തില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായാണ് ഡെയ്സി വെള്ളിത്തിരയിലെത്തിയത്. 2014-ല്‍ ആക്ഷന്‍ സിനിമ 'ജയ് ഹോ'യിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. 2018-ല്‍ റോമിയോ ഡിസൂസയുടെ ആക്ഷന്‍ ത്രില്ലറായ 'റേസ് 3'-യിലും അവര്‍ അഭിനയിച്ചു. 2024-ല്‍ 'റെഡ് റൂം' എന്ന വെബ് സീരിസിന്റയും ഭാഗമായി.
Content Highlights: Daisy Shah says South Indian director touched her inappropriately during audition