'വാഴ' വളരുന്നു; മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിന്‍ദാസ്

വാഴ 2 നൂറ് കോടി ക്ലബില്‍ എത്തിയതിന് പിന്നാലെയാണ് വാഴ 3 പ്രഖ്യാപനം

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ് വാഴ 2. മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നാണ് ഈ ചിത്രം. വാഴ ആദ്യഭാഗത്തേക്കാള്‍ മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.

ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. വാഴയുടെ മൂന്നാംഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്.

ആദ്യ ഭാഗത്തില്‍ നായകന്മാരായി എത്തിയ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവരുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണക്കാരായ യുവാക്കളുടെ ജീവിതവും അവരുടെ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും സത്യസന്ധമായി അവതരിപ്പിച്ചതിനാലാണ് ഈ സിനിമ വിജയം നേടിയത്.

വാഴ 2വിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് സിനിമയെന്നും ഇമോഷണല്‍ സീനുകള്‍ മികച്ചുനില്‍ക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യല്‍ മീഡിയ സെന്‍സേഷനുകള്‍ ആയ ഹാഷിര്‍ ആന്‍ഡ് ഗ്യാങ്, അല്‍ അമീന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്. ഏപ്രില്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തില്‍ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിന്‍ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Vipin Das announced Vaazha 3

To advertise here,contact us