രാജ്യം കണ്ട ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളായ ആശാ ഭോസ്ലെ വിടപറഞ്ഞു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ഭോസ് ലെയുടെ മരണത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അനുശോചനം അറിയിച്ചു.
പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്കരുടെ സഹോദരിയാണ്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്കര്‍, ഹൃദ്യനാഥ് മങ്കേഷ്കര്‍, ഉഷാ മങ്കേഷ്കര്‍, മീനാ മങ്കേഷ്കര്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം ആരംഭിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച, ഏറ്റവും സ്വാധീനമുള്ള ഗായിക ആയിട്ടാണ് ആശ ഭോസ്ലെ അറിയപ്പെടുന്നത്. വിവിധ തലമുറകളിലെ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം കിട്ടിയ ഗായിക കൂടിയാണ് ആശാ ഭോസ്ലെ. ഒ.പി. നയ്യാര്‍, ഖയ്യാം, ശങ്കര്‍-ജയ്കിഷന്, ആര്.ഡി. ബര്മന് തുടങ്ങി എ.ആര് റഹ്മാന്, ഇളയരാജ അടക്കമുള്ള സംഗീത സംവിധായകരുടെ ഗാനം ആലപിക്കാന്‍ ആശാ ഭോസ്ലെയ്ക്ക് സാധിച്ചിട്ടുണ്ട്.
എട്ട് പതിറ്റാണ്ടിലേറെ നീളുന്ന ആശ ഭോസ്ലെയുടെ സംഗീത ജീവിതത്തിൽ വിവിധ ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്. പത്മവിഭൂഷണ്‍ അവാര്‍ഡ്, 1981,86 വര്‍ഷങ്ങളിലായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം. 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, രണ്ട് ഗ്രാമി നോമിനേഷനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്ലെ.
വ്യത്യസ്തമായ സ്വഭാവത്തിലുള്ള നിരവധി ഗാനങ്ങൾ ആലപിച്ച ആശ ഡിസ്കോ പോപ്പ് ഗാനങ്ങളും തത്മയത്വത്തോടെ ആലപിക്കാൻ സാധിക്കുന്ന ഗായികയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ആശാ ഭോസ്ലെ നല്കിയ സംഭാവന വളരെ വലുതാണ്. ഭആവോ ഹുസൂര്‍ തുംകോ', ഭചുര ലിയാ ഹേ തുംനേ ജോ ദില്‍ കോ', ഭപിയാ തൂ അബ് തോ ആജാ', ഭയേ മേരാ ദില്‍', ഭതന്ഹ തന്‍ഹ', 'രംഗീല റേ' തുടങ്ങിയ ഗാനങ്ങളൊക്കെ സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ച് പാട്ടുകളാണ്. കാലഘട്ടത്തിനെനുസരിച്ച് സംഗീതമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നതാണ് അവരുടെ കരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത.
Content Highlights: powerful singer asha bhosle died