അനിരുദ്ധിന് വേണ്ടി എഴുതിയ സിനിമ, കത്തി ഹിറ്റായപ്പോൾ അവൻ അഭിനയത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ചു; വിഘ്‌നേശ്

'അ നിരുദ്ധിനെ ഹീറോയായി ഇന്‍ട്രൊഡ്യൂസ് ചെയ്യാനായിരുന്നു ഉദ്ദേശം. പക്ഷേ, ആ സമയത്തായിരുന്നു കത്തി റിലീസ് ചെയ്തത്. അവന്‍ കമ്പോസ് ചെയ്ത പാട്ടെല്ലാം ഹിറ്റായി'

തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. തമിഴില്‍ നിലവിലെ സെന്‍സേഷനായി നില്‍ക്കുന്ന പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ് ശിവനാണ്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് വിഘ്‌നേശ് ഇപ്പോൾ. സിനിമയിലെ പാട്ടുകൾ ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിനെ വെച്ച് താൻ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്ന് പറയുകയാണ് വിഘ്‌നേശ് ഇപ്പോൾ. നാനും റൗഡി താന്‍ സിനിമ എഴുതിയത് അനിരുദ്ധിൻ വേണ്ടിയാണെന്നും വിഘ്‌നേശ് പറഞ്ഞു.

‘അവന്റെ മ്യൂസിക് ടേസ്റ്റിനെക്കുറിച്ച് ആദ്യം മുതലേ അറിയാമായിരുന്നു. ത്രീയുടെ റിലീസിന് ശേഷം അവന്റെ രണ്ട് ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതിയത് ഞാനായിരുന്നു. സത്യം പറഞ്ഞാല്‍ അവനെ ഹീറോയാക്കി ഒരു സിനിമ ചെയ്യണമെന്ന് പ്ലാനുണ്ടായിരുന്നു. അത്യാവശ്യം കുഴപ്പമില്ലാതെ അഭിനയിക്കുമെന്ന് അറിയാം. അങ്ങനെ അവന് വേണ്ടി ഒരു സ്‌ക്രിപ്‌റ്റെഴുതി.

അതായിരുന്നു നാനും റൗഡി താന്‍. അനിരുദ്ധിനെ ഹീറോയായി ഇന്‍ട്രൊഡ്യൂസ് ചെയ്യാനായിരുന്നു ഉദ്ദേശം. പക്ഷേ, ആ സമയത്തായിരുന്നു കത്തി റിലീസ് ചെയ്തത്. അവന്‍ കമ്പോസ് ചെയ്ത പാട്ടെല്ലാം ഹിറ്റായി. അതോടെ അഭിനയിക്കാനുള്ള പ്ലാന്‍ വിട്ട് ഫുള്‍ ടൈം കമ്പോസിങ്ങിലേക്ക് അവന്‍ ശ്രദ്ധ കൊടുത്തു. പിന്നീടാണ് സേതുവിലേക്ക് ആ കഥ എത്തിയത്,’ വിഘ്‌നേശ് ശിവന്‍ പറഞ്ഞു.

അതേസമയം, പ്രദീപ് രംഗനാഥന്‍-വിഘ്‌നേഷ് ശിവന്‍ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 'ലവ് ടുഡേ', 'ഡ്രാഗണ്‍', 'ഡ്യൂഡ്' എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബില്‍ എത്തിച്ച പ്രദീപ് രംഗനാഥന്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി നില്‍ക്കുമ്പോഴാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി പ്രദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്.

യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രദീപ് രംഗനാഥന്‍, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്. പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്‌കിന്‍, സുനില്‍ റെഡ്ഡി, സീമന്‍, യോഗി ബാബു, ഗൗരി കിഷന്‍ എന്നിവരാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങള്‍.

Content Highlights: Vignesh Sivan reveals he had written a film specifically for Anirudh Ravichander, but the composer chose to explore acting and film opportunities at the time, altering the project’s direction.

To advertise here,contact us