ബാഹുബലിയിലെ കോസ്റ്റ്യൂം തയിച്ച അതേ ടീം ആണ് ആട് 3യിലും കോസ്റ്റ്യൂം ചെയ്തത്; സൈജു കുറുപ്പ്

ഒരു പ്രത്യേക കാലഘട്ടമാണ്. മുഗൾ രാജവംശവും ടിപ്പു സുൽത്താനും ഉണ്ടായിരുന്ന കാലഘട്ടമാണ് പറയുന്നത്. അതിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം.

മലയാളത്തിലെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സ്‌റ്റെഫി സേവ്യര്‍. 2017 ൽ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലൂടെയാണ് സ്‌റ്റെഫി വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലെ മികച്ച പല ചിത്രങ്ങൾകും വസ്ത്രാലങ്കാരം ചെയ്തത് സ്റ്റെഫിയായിരുന്നു. ഇപ്പോഴിതാ ആട് 3 യിലെ സ്റ്റെഫിയുടെ കോസ്റ്റ്യൂം ഡിസൈനിനെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്. ബാഹുബലിയിലെ കോസ്റ്റ്യൂം തയിച്ച അതെ ടീം ആണ് ആട് 3യിലും കോസ്റ്റ്യൂം ചെയ്തതെന്ന് സൈജു കുറുപ്പ് പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സ്റ്റെഫിയെ എടുത്ത് പറയണം. ഒരുപാട് കോസ്റ്റ്യൂമിനെ കുറിച്ച് ഗവേഷണം നടത്തി. ബാഹുബലിയുടെ കോസ്റ്റ്യൂം ചെയ്ത ആളുകളെ കൊണ്ട് വന്നാണ് ഡ്രസ്സ് സ്റ്റിച്ച് ചെയ്തത് ഹൈദരാബാദിൽ നിന്ന്. അവരൊക്കെ കൊച്ചിയിൽ വന്നിരുന്നു ഞങ്ങളുടെ അളവ് എടുക്കാൻ. ട്രയലിന് വേണ്ടി അവർ വീണ്ടും വന്നിരുന്നു. അങ്ങനെ ഒരുപാട് ഹാർഡ് വർക്ക് സ്റ്റഫിയുടെയും ഉണ്ട്. ഒരു അഭിമുഖത്തിൽ സ്റ്റഫി തന്നെ പറഞ്ഞിട്ടുണ്ട് പീരിയഡ് മൂവി എന്ന് പറയുമ്പോൾ പിരിയഡ് എങ്ങനെയും ആവാം. ഒരു പ്രത്യേക കാലഘട്ടമാണ്. മുഗൾ രാജവംശവും ടിപ്പു സുൽത്താനും ഉണ്ടായിരുന്ന കാലഘട്ടമാണ് പറയുന്നത്. അതിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം. അതൊക്കെ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടിയിരുന്നു,'സൈജു കുറുപ്പ് പറഞ്ഞു.

അതേസമയം, ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മികച്ച കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".

Content Highlights: Saiju Kurup has revealed that the same team responsible for designing costumes for the blockbuster Baahubali has worked on Aadu 3. The revelation has heightened anticipation for the film, as the Baahubali franchise is known for its grand and visually striking costume design. Fans are now expecting a similar level of detailing and scale in the upcoming installment of the Aadu series.

To advertise here,contact us