വന്ദനം എന്ന പ്രിയദർശൻ ചിത്രം മലയാളികൾ ഒരിക്കലും മറക്കില്ല. നിരവധി നർമ്മമുഹൂർത്തങ്ങളും മനോഹര ഗാനങ്ങളും സമ്മാനിച്ച സിനിമ പ്രിയദർശന്റെ എന്നും ഓർമിക്കപ്പെടുന്ന സിനിമകളിൽ ഒന്നാണ്. ഈ ചിത്രത്തിലെ മോഹൻലാൽ-മുകേഷ്-ജഗദീഷ് തമാശരംഗങ്ങൾ ഇന്നും നമ്മൾ ഓർത്ത് ചിരിക്കുന്നവയാണ്. ഇപ്പോഴിതാ ഈ കോമ്പോ വീണ്ടും ഒന്നിക്കുകയാണ് തരുൺ മൂർത്തി ചിത്രം L 366 ലൂടെ.
ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വീഡിയോയിൽ മോഹൻലാലിനെയും മുകേഷിനെയും ജഗദീഷിനെയും കാണാവുന്നതാണ്. ഇതോടെയാണ് വന്ദനത്തിന്റെ സീനും തരുൺ മൂർത്തി സിനിമയിലെ വീഡിയോയും ചേർത്തുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയത്. L 366 ൽ മോഹൻലാലും ജഗദീഷും പൊലീസ് വേഷത്തിലാണ് എത്തുന്നത്. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് L 366 . L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്.
ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366.
നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇത് പുതിയ കഥയാണെന്നും അല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന് വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്.
Content Highlights: Mohanlal-jagadish-mukesh combo reunites in L366 after vandhanam