രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. സിനിമയുടെ രണ്ടാം ഭാഗമായ ധുരന്ദർ 2 ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസിൽ സിനിമ 1000 കോടി മറികടന്നു. ഇപ്പോഴിതാ ധുരന്ദറിൻ്റെ വമ്പൻ വിജയത്തെത്തുടർന്ന് റിലീസ് മാറ്റിവെച്ചിരിക്കുകയാണ് അക്ഷയ് കുമാർ ചിത്രം ഭൂത് ബംഗ്ല.
റിലീസ് ചെയ്ത ഇടത്തെല്ലാം വമ്പൻ മുന്നേറ്റമാണ് ധുരന്ദർ 2 നടത്തുന്നത്. 1000 കോടിയും പിന്നിട്ട് ചിത്രം ഇപ്പോൾ 2000 കോടിയിലേക്ക് കുതിക്കുകയാണ്. ഐമാക്സ് സ്ക്രീനുകൾ അടക്കം രൺവീർ ചിത്രം കയ്യടക്കിയിരിക്കുകയാണ്. ചിത്രവുമായി ക്ലാഷ് ഒഴിവാക്കാനാണ് അക്ഷയ് കുമാർ ചിത്രം റിലീസ് മാറ്റിയത്. ഏപ്രിൽ 10 ന് പുറത്തിറങ്ങാനിരുന്ന ഭൂത് ബംഗ്ല ഇനി ഏപ്രിൽ 17 നാകും റിലീസ് ചെയ്യുക. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' ഒരു ഹൊറർ കോമഡി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. പരേഷ് റാവൽ, വാമിഖ ഗബ്ബി എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം.
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്. അതേസമയം, ധുരന്ദറിൻ്റെ മേക്കിങ്ങിനും രൺവീറിന്റെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഗംഭീര പ്രകടനമാണ് രൺവീറിന്റെതെന്നും നാല് മണിക്കൂറോളമുള്ള സിനിമ താങ്ങി നിർത്തുന്നത് രൺവീർ ആണെന്നുമാണ് റിവ്യൂസ്. ചിത്രത്തിന്റെ മേക്കിങ്ങും ആക്ഷൻ സീനുകളും മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരില്‍ നിന്നും വമ്പന്‍ ഡിമാന്‍ഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്കായി ഉയരുന്നത്. രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്.
Content Highlights: Akshay kumar film bhoot bangla postpones release due to dhurandhar 2 storm