രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ 2 ' തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ സിനിമ ഇടം നേടിയിട്ടുണ്ട്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. ഇതോടെ ഏറ്റവും വേഗത്തില്‍ ആയിരം കോടി ക്ലബില്‍ ഇടം നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ധുരന്ദർ സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഭാഗവും 1000 കോടി പിന്നിട്ടിരുന്നു. ഇതോടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് ശേഷം ബോക്സ് ഓഫീസില്‍ തുര്‍ച്ചയായി 1000 കോടി നേടുന്ന നടന്‍ എന്ന നേട്ടമാണ് രണീവീര്‍ സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ക്ക് 1000 കോടി എന്ന റെക്കോഡില്‍ ഇനി രണ്‍വീറിന്റെ പേരും ഉണ്ട്. ഈ റെക്കോർഡ് നേരത്തെ ഷാരൂഖ് ഖാന് മാത്രമായിരുന്നു സ്വന്തം. ജവാൻ, പത്താൻ എന്നീ സിനിമകളിലൂടെ അടുപ്പിച്ച് 1000 കോടി നേടിയിരുന്നു.
ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ദർ' പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights:In a major box office development, Ranveer Singh has reportedly surpassed a record previously held by Shah Rukh Khan, with his latest film Dhurandar achieving impressive collections. The film has witnessed strong audience turnout and consistent performance across markets, helping it cross significant milestones in a short span.